Thursday November 15th, 2018 - 1:54:pm
topbanner

കേരളാപോലീസുകാർക്ക് അഭിമാനം; എസ്‌ഐ വി.ആര്‍.വിനീഷിന് വെള്ളിമെഡല്‍

fasila
കേരളാപോലീസുകാർക്ക് അഭിമാനം; എസ്‌ഐ വി.ആര്‍.വിനീഷിന് വെള്ളിമെഡല്‍

പരിയാരം: തമിഴ്‌നാട്ടില്‍ വെച്ച് നടന്ന 61-ാമത് ആള്‍ ഇന്ത്യ പോലീസ് ഡ്യൂട്ടിമീറ്റില്‍ കേരള പോലീസിലെ എസ്‌ഐ വി.ആര്‍.വിനീഷിന് വെള്ളിമെഡല്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പോലീസ് സേനകളും പാരാമിലിട്ടറി സേനകളും പങ്കെടുത്ത മത്സരത്തിലാണ് വെള്ളിമെഡല്‍ ലഭിച്ചത്.

എസ്‌ഐമാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന സയന്റിഫിക് എയ്ഡ്‌സ് ടു ഇന്‍വെസ്റ്റിഗേഷന്‍-എക്‌സിബിറ്റ് പാക്കിംഗ്, ലേബലിംഗ് വിത്ത് ഫോര്‍വേഡിങ്ങ് നോട്ട് എന്ന ഇനത്തിനാണ് മെഡല്‍. ഈ ഇനത്തില്‍ കേരളാ പോലീസിന് മെഡല്‍ ലഭിക്കുന്നത് ആദ്യമായിട്ടാണ്. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐയാണ് വിനീഷ്.

English summary
Pariyaram SI V.R.Vineesh Silver medal
topbanner

More News from this section

Subscribe by Email