Saturday November 17th, 2018 - 3:48:am
topbanner

പരിയാരം മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ ഒപി പൂര്‍ണ്ണമായും സൗജന്യമാക്കി ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചു

NewsDesk
പരിയാരം മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ ഒപി പൂര്‍ണ്ണമായും സൗജന്യമാക്കി ചികിത്സാ ഇളവുകൾ പ്രഖ്യാപിച്ചു

പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ ഒപി പൂര്‍ണ്ണമായും സൗജന്യമാക്കി. ജനറല്‍ വാര്‍ഡില്‍ ചികില്‍സ തേടുന്ന രോഗികളുടെ ബെഡ് ചാര്‍ജും ഒഴിവാക്കി. ചികിത്സാനിരക്കിലും വലിയ കുറവ് ആശുപത്രി വരുത്തിക്കൊണ്ടുള്ള ഭരണസമിതി തീരുമാനം ഇന്ന് മുതല്‍ നടപ്പില്‍ വന്നു.

ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികില്‍സകള്‍ക്കും 50 ശതമാനവും ലാബ് ചാര്‍ജ്ജുകളില്‍ 20 ശതമാനവും ഇളവ് ലഭിക്കും. മരുന്നുകള്‍ക്ക് പരമാവധി 50 ശതമാനം വരെ ഇളവുകളും നല്‍കും.

സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ആശ്രിതര്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന എല്ലാ ഇളവുകളും തുടരാനും നിശ്ചയിച്ചിട്ടുണ്ട്. വിവിധ ആശുപത്രി കളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവില്‍ തന്നെ കുറഞ്ഞനിരക്കാണ് പരിയാരത്തുണ്ടായിരുന്നതെന്നും മഴക്കാലത്തെ മുന്‍നിര്‍ത്തി ഈ നിരക്കിലും കുറവുവരുത്തി രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ അറിയിച്ചു.

പുതിയ തീരുമാനമുണ്ടാകുന്നതുവരെ ചികിത്സാനിരക്കിലെ ഈ ഇളവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബാധകമായിരിക്കും. വിവിധ ചികിത്സാ പദ്ധതികള്‍ പ്രകാരം പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

കഴിഞ്ഞ 16 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. സ്‌പെഷ്യാലിറ്റി ഒപി ഒഴികെയുള്ള ഒപി ചാര്‍ജ് സൗജന്യമാക്കാനായിരുന്നു നേരത്തെ ഉയര്‍ന്ന നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജില്‍ സാധാരണക്കാരന് യാതൊരുവിധ സൗജന്യവും ലഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

English summary
treatment concession has been announced by the OP, including speciality, at Pariyaram Medical College
topbanner

More News from this section

Subscribe by Email