Friday September 21st, 2018 - 10:29:am
topbanner
Breaking News

പരിയാരം മെഡിക്കൽ കോളേജ് : സർക്കാർ നടപടികൾക്കെതിരെ കോൺഗ്രസ് ജനകീയ പ്രക്ഷോഭത്തിലേക്ക്.... ചികിത്സാ ചിലവ്, വിദ്യാർത്ഥികളുടെ ഫീസ്; സർക്കാർ നിലനിർത്തുന്ന തെറ്റായ നയങ്ങൾക്കെതിരെ ജുലൈ 4 ന് പ്രതിക്ഷേധ മാർച്ച്

fasila
പരിയാരം മെഡിക്കൽ കോളേജ് : സർക്കാർ നടപടികൾക്കെതിരെ കോൺഗ്രസ് ജനകീയ പ്രക്ഷോഭത്തിലേക്ക്.... ചികിത്സാ ചിലവ്, വിദ്യാർത്ഥികളുടെ ഫീസ്; സർക്കാർ നിലനിർത്തുന്ന തെറ്റായ നയങ്ങൾക്കെതിരെ ജുലൈ 4 ന് പ്രതിക്ഷേധ മാർച്ച്

പരിയാരം: പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത പ്രഖ്യാപനം നടത്തിയിട്ട് രണ്ട് മാസത്തോളമായിട്ടും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കേണ്ട സൗജന്യ ചികിത്സയും വിദ്യാർത്ഥികൾക്ക് സർക്കാർ നിരക്കിലുള്ള ഫീസും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.

സ്വകാര്യ സ്വാശ്രയ ആരോഗ്യ സ്ഥാപനത്തിലേതുപോലെ പഠനഫീസും ചികിത്സാ ചിലവും തുടർന്നും പരിയാരം മെഡിക്കൽ കോളേജിൽ നിലനിർത്തുന്ന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഡി.സി.സി ഓഫീസിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ജനകീയ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജുലൈ നാല് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കും. യോഗത്തിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

കെ.പി.സി സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ നേതാക്കളായ കെ.ടി കുഞ്ഞഹമ്മദ് എക്സ് എം എൽ എ, മാർട്ടിൻ ജോർജ്ജ്, സോണി സെബാസ്റ്റ്യൻ, എം.പി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ തില്ലങ്കേരി, പി.ടി. മാത്യു, വി.സുരേന്ദ്രൻ മാസ്റ്റർ, ചാക്കോ പാലക്കിലോടി,മുണ്ടേരി ഗംഗാധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Read more topics: Pariyaram, Medical, College
English summary
protest march in Pariyaram Medical College
topbanner

More News from this section

Subscribe by Email