topbanner
Saturday November 25th, 2017 - 11:11:am
topbanner
Breaking News

പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവത്തിന് സെപ്തംബർ 21ന് തുടക്കമാവും

suvitha
പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവത്തിന് സെപ്തംബർ 21ന് തുടക്കമാവും

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി മഹോത്സവത്തിന് ഈ മാസം 21ന് തുടക്കമാവും. 28നാണ് പൂജവയ്പ്. 29ന് മഹാനവമി ദര്‍ശനം, 30ന് പുലര്‍ച്ചെ വിദ്യാരംഭം എന്നിവ നടക്കും. 21ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തലോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. 7ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകാന്ത് മുരളി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകുന്നേരം 6ന് ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഉദ്ഘാടനം സംഗീതവിദ്വാന്‍ ഡോ കെ എന്‍ രംഗനാഥ ശര്‍മ നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിശിഷ്ടാതിഥിയാവും.

തുടര്‍ന്ന് രംഗനാഥശര്‍മ്മയുടെ സംഗീതസദസോടെ ദേശീയ സംഗീത നൃത്തോത്സവത്തിന് തുടക്കമാവും. 22ന് രാത്രി 7ന് ഗുവാഹത്തി കലാകാരി അന്വേഷ മഹന്ദ അവതരിപ്പിക്കുന്ന ആസാം ക്ലാസിക്കല്‍ ഡാന്‍സ് സത്ത്രിയ. 23ന് വാരണാസി കലാകാരന്‍ കമലാ ശങ്കറിന്റെ ഗിത്താര്‍ വാദനം. 24ന് രാവിലെ 10ന് ചേരുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സാരസ്വതം സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.

വൈകിട്ട് 7ന് ദേശീയ സംഗീത നൃത്തോത്സവത്തില്‍ വിഷ്ണു നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീതസദസ്. 25ന് വഡോദരയില്‍ നിന്നുള്ള കലാകാരി ഐശ്വര്യ വാര്യര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 26ന് രാത്രി 7ന് കോട്ടയ്ക്കല്‍ മധുവിന്റെ കഥകളിപദകച്ചേരി. 27ന് ന് രാത്രി 7ന് കലാമണ്ഡലം പള്ളം മാധവന്‍ സ്മാരക സംഗീതസരസ്വതി പുരസ്‌ക്കാരം കോട്ടയ്ക്കല്‍ പി ഡി നമ്പൂതിരിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കും. ചലച്ചിത്രതാരം ബാബു നമ്പൂതിരി വിശിഷ്ടാതിഥിയാവും. തുടര്‍ന്ന10.30ന് മേജര്‍സെറ്റ് കഥകളി ദുര്യോധനവധം. 

28ന് ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം 6 മണിയോടെ കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രകള്‍ എത്തുന്നതോടെ പൂജവയ്പ് ചടങ്ങുകള്‍ ആരംഭിക്കും. 29ന് മഹാനവമി .30ന് രാവിലെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡലപത്തില്‍ ആചാര്യന്മാര്‍ കുരുന്നുകളെ എഴുത്തിനിരുത്തും. ഒക്‌ടോബര്‍ 1, 2 തീയതികളിലും കലാമണ്ഡപത്തില്‍ പരിപാടികള്‍ തുടരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് പി മധുരമറ്റം, കെ എന്‍ നാരായണന്‍ നമ്പൂതിരി കൈമുക്കില്ലം, കെ എന്‍ നാരായണന്‍ നമ്പൂതിരി കരുനാട്ടില്ലം, കെ വി ശ്രീകുമാര്‍ കൈമൂക്കില്ലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

English summary
The Panachikkad South Mookambika Navarathri Mahotsavam will started on September 21
topbanner topbanner

More News from this section

Subscribe by Email