Monday November 19th, 2018 - 4:57:am
topbanner

ഉത്പാദന മേഖലയ്ക്ക് ഉണർവേകി പള്ളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Mithun muyyam
ഉത്പാദന മേഖലയ്ക്ക് ഉണർവേകി പള്ളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കോട്ടയം: ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കി പള്ളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 23.72 കോടി വരവും 23.57 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് ലതാകുമാരി സലിമോന്‍ അവതരിപ്പിച്ചു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വരും തലമുറയ്ക്ക് ശാരീരിക മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിന് ആവശ്യമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ വൈസ് പ്രസിഡന്റ് പറഞ്ഞു.

കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം, വിജയപുരം, പുതുപ്പള്ളി, പനച്ചിക്കാട്, കുറിച്ചി, പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ ഏറെയും കാര്‍ഷിക മേഖലയാണ്. അതിനാല്‍ നെല്‍കൃഷി, ക്ഷീരോത്പാദനം, തുടങ്ങിയവയുടെ വ്യാപനത്തിനും പ്രോത്സാഹനത്തിനും ഉതകുന്ന വിവിധ പദ്ധതികള്‍ അടക്കം ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാനം നല്‍കുന്നതാണ് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ ബജറ്റ്. നെല്‍കൃഷിക്ക് ആവശ്യമായ പെട്ടി, പറ, പമ്പുകള്‍, എന്നിവ ലഭ്യമാക്കുന്നതിനും ക്ഷീര സംഘങ്ങള്‍ വഴി പാല്‍ ഇന്‍സെന്റീവ്, കന്നുകുട്ടിക്ക് കാലിത്തീറ്റ സബ്സിഡി, പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി, എന്നിവ നടപ്പാക്കുന്നതിനായി ഒരുകോടി 24 ലക്ഷത്തി 44,560 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ജലാശയങ്ങള്‍ ശുചിയാക്കുന്നതിന് 27,08640 രൂപയും ഭവന പദ്ധതിക്കായി 93 ലക്ഷത്തി 24,200 രൂപയും വകയിരുത്തി. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി വിതകള്‍ക്ക് ഓട്ടോറിക്ഷ വാങ്ങുന്നതനും വനിതാ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായി 39,84,940 രൂപയും സ്മാര്‍ച്ച് അംഗന്‍വാടി, മയില്‍പ്പീലി എന്ന പേരില്‍ അംഗന്‍വാടി കലോത്സവം, ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കാളര്‍ഷിപ്പ്, ഉപകരണങ്ങള്‍ വാങ്ങള്‍ എന്നിവയ്ക്കായി 19,92,470 രൂപയും ബജറ്റില്‍ വകയിരുത്തി. വയോജനങ്ങള്‍ക്ക് പാലിയേറ്റീവ് പദ്ധതി, സഹായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് 19,92,470 രൂപയും നീക്കിവച്ചിട്ടുണ്ട്.

ജനറല്‍ വിഭാഗത്തില്‍ പശ്ചാത്തല മേഖലയില്‍ 58 ലക്ഷത്തി 10,029രൂപയും പട്ടികജാതി മേഖലയില്‍ 30 ലക്ഷം രൂപയും വകയിരുത്തി. ഭവനരഹിതരായ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 74,62,400 രൂപയും പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് 8,26,000 രൂപയും വിവിധ ആശുപത്രികള്‍ക്ക് മരുന്നു വാങ്ങുവാനും കെട്ടിട നവീകരണത്തിനും മറ്റുമായി 39,76,000 രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 5 കോടി 41 ലക്ഷത്തി 95,000 രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Read more topics: pallam, budget, panchayath,
English summary
Pallam Block Panchayat Budget presented
topbanner

More News from this section

Subscribe by Email