Thursday June 20th, 2019 - 7:25:pm
topbanner
topbanner

പാലക്കാട് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Anusha Aroli
പാലക്കാട് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട്: സഹോദരിയുടെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. അട്ടപ്പാടി ഷോളയൂര്‍ കോട്ടത്തറവലയര്‍ കോളനിയിലെ സുന്ദരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കറുപ്പസ്വാമിക്ക് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ സ്‌പെഷല്‍ കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

ജഡ്ജി അനില്‍ കെ. ഭാസ്‌കരന്‍ ആണ് ശിക്ഷ വിധിച്ചത്.കറുപ്പസ്വാമിയുടെ സഹോദരി സരസയെ പ്രേമിച്ച് വിവാഹം കഴിച്ചതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 17 സാക്ഷികളെ പ്രോസിക്യൂഷന്‍ വിചാരണ ചെയ്തു. അഗളി സി.ഐ. ആയിരുന്ന പി.ബി. പ്രസന്നന്‍, ടി.കെ. സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയശങ്കര്‍ ഹാജരായി.

English summary
Palakkad sister husband murdering case accused imprisonmented and fined
topbanner

More News from this section

Subscribe by Email