Saturday September 22nd, 2018 - 11:44:am
topbanner

പാലക്കാട് ഇരുമ്പുരുക്ക് ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കത്തിക്കുന്നത് സുരക്ഷയില്ലാതെ

sadk
പാലക്കാട് ഇരുമ്പുരുക്ക് ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കത്തിക്കുന്നത് സുരക്ഷയില്ലാതെ

പാലക്കാട്: പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുരുക്ക് കമ്പനികളില്‍ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ട് വന്ന് സംസ്‌കരിക്കുന്നു. പ്രീകോട്ട് മില്‍ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന പാരഗണ്‍ സ്റ്റീല്‍, എസ്.എം. എം. സ്റ്റീല്‍ റോളിങ്ങ് എന്നിവിടങ്ങളിലാണ് ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുവന്ന് ഉരുക്കുന്നത്. പ്രീകോട്ട് മില്‍കോളനിയില്‍ താമസിച്ചു വരുന്ന കുടുംബങ്ങള്‍ ഭീക്ഷണിയിലാണ്. കേരളത്തില്‍നിന്ന് അന്യസംസഥാനങ്ങളില്‍ നിന്നുമാണ് സിലിണ്ടറുകള്‍ കൊണ്ടുവരുന്നത്. രാത്രിയാണ് ഇവ ഉരുക്കി ഇരുമ്പാക്കി മാറ്റുന്നത്.

ഒഴിഞ്ഞ സിലിണ്ടറുകളാണ് കൊണ്ടുവരുന്നതെങ്കിലും, അതിനകത്തു അവശേഷിക്കുന്ന ഗ്യാസ് നിര്‍വീര്യമാക്കാതെയാണ് തീയിലിട്ടു ഉരുക്കുന്നത്. ഇത് പൊട്ടിത്തെറിച്ചു അപകടമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കോളനിവാസികള്‍ പറയുന്നു. ദിവസവും ആക്രി വിലക്ക് വാങ്ങുന്ന ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ട് വന്നു ഉരുക്കുന്നത് യാതൊരു സുരക്ഷയും ഒരുക്കാതെയാണെന്ന് സമരസമിതി പറയുന്നു. മാത്രമല്ല, കമ്പനിക്കകത്തു പണിയെടുക്കുന്ന തൊഴിലാളികളും ഭീതിയിലാണ്. കമ്പനിയുണ്ടാക്കുന്ന മലിനീകരണത്തിനെതിരേ നാട്ടുകാര്‍ ഒരു വര്‍ഷമായി സമരം നടത്തിവരികയാണ്. ജനവാസ മേഖലയില്‍ ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഈ കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്. ഗ്രാമപഞ്ചായത്തും കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും ഇത് വകവെക്കാതെ കൂടുതല്‍ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

മൂന്ന് വര്‍ഷമായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതിന് പുറമെ 2016 സെപ്റ്റംബര്‍ 30 വരെ കെ.എസ്.ഇ.ബിക്ക് 42 കോടി 65 ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക വരുത്തിയതായി സമരസമിതി നേതാവ് ബാലമുരളി ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച കത്തിലാണ് ഈ വിവരമുള്ളത്. ഇപ്പോള്‍ കമ്പനി മൂന്ന് ഷിഫ്റ്റായാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോക്കു പോലും പുല്ലു വില കല്‍പിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഈ കമ്പനിക്കെതിരേ ജില്ലാ ഭരണകൂടവും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Read more topics: Palakkad, Factory, ablaze, safety
English summary
Palakkad, iron, Factory, ablaze, Gas cylinder, without safety
topbanner

More News from this section

Subscribe by Email