Sunday December 16th, 2018 - 9:26:am
topbanner

കാലവര്‍ഷം: പാലക്കാട് ആരോഗ്യ മേഖല ആശങ്കയില്‍

Mithun Muyyam
കാലവര്‍ഷം: പാലക്കാട് ആരോഗ്യ മേഖല ആശങ്കയില്‍

പാലക്കാട്: കാലവര്‍ഷം തുടങ്ങാറായതോടെ ആരോഗ്യരംഗത്തെ ആശങ്കയും ജാഗ്രതയും കൂടി. ഡെങ്കി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ആഴ്ച ജില്ലയില്‍ രണ്ടു പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ജില്ലയില്‍ 38 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം 250 ഉം കവിഞ്ഞു.

അതുകൊണ്ടു തന്നെ രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വയം തേടണമെന്നാണ് നിര്‍ദേശം. ജില്ലയില്‍ മസ്തിഷ്‌ക ജ്വരത്തിനു സമാന ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്. ആവശ്യമായ മരുന്നും രോഗം പടരാതിരിക്കാനുള്ള എന്‍ 95 മാസ്‌ക് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡും സജ്ജമാക്കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവകുപ്പ് മുന്‍ഗണന കൊടുക്കുന്നുണ്ട്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ യാത്രയും മറ്റും ചെയ്തവര്‍ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്.

അതുപോലെ ആശുപത്രികളില്‍ രോഗികളെ കാണാന്‍ വരുന്ന സന്ദര്‍ശകരെ പൂര്‍ണമായും ഒഴുവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കുട്ടികളെയും പ്രായമായവരെയും ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടുവരാതിക്കാന്‍ ശ്രദ്ധിക്കണം. മുന്‍വര്‍ഷങ്ങളില്‍ ഡെങ്കിയും മറ്റും രോഗങ്ങളും ബാധിച്ചവര്‍ക്ക് വീണ്ടും രോഗം പിടിപെട്ടാല്‍ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകും.

പനിയാണ് എല്ലാ രോഗങ്ങളുടെയും ആദ്യ ലക്ഷണം. എന്തിനും ഉടന്‍ ചികിത്സ തേടുന്നതാണ് ആരോഗ്യത്തിന് നല്ലത്. ജില്ലയില്‍ മുണ്ടൂര്‍, കോങ്ങാട്, അലനല്ലൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഡെങ്കിപ്പനി പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനി, ഛര്‍ദി, ശരീരവേദന, തലവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Read more topics: Palakkad,Monsoon, health,
English summary
Monsoon: Palakkad health sector worries
topbanner

More News from this section

Subscribe by Email