Thursday November 15th, 2018 - 4:02:pm
topbanner

പാലക്കാട് ജില്ലയിൽ ഒമ്പത് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

bincy
പാലക്കാട് ജില്ലയിൽ ഒമ്പത് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ നിലവിൽ ഒമ്പത് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഒാഫീസർ കെ.പി റീത്ത അറിയിച്ചു. വെള്ളിയാഴ്ച പെരുവെമ്പ് സ്വദേശിയായ ഒരാൾ മാത്രമാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 

ഇത് വരെ പാലക്കാട് നഗരസഭയിൽ മൂന്നും അമ്പലപ്പാറ, കുഴൽമന്ദം, മേലാർക്കോട്, പിരായിരി, പുതുശ്ശേരി, വണ്ടാഴി എന്നിവിടങ്ങളിൽ ഒാരോ കേസുകൾ വീതമാണ് സ്ഥിരീകരിച്ചത്.

എലിപ്പനിക്കെതിരായ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പനിയും ശരീരവേദയുമുളളവർ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഒാഫീസർ അറിയിച്ചു.

Read more topics: Palakkad, Leptospiren, confirmed
English summary
Leptospiren confirmed in Palakkad district
topbanner

More News from this section

Subscribe by Email