Tuesday May 21st, 2019 - 8:59:pm
topbanner
topbanner

പാലക്കാട് വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്ക് ഇരട്ട ജീവപര്യന്തം

soumya
പാലക്കാട് വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച; പ്രതിക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: അയല്‍വാസിയായ വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും 12 വര്‍ഷം കഠിനതടവും 1.3ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തണ്ണീര്‍പ്പന്തല്‍ കണ്ണത്ത് വീട്ടില്‍ രതീഷി(37)നെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി ഇ.സി. ഹരിഗോവിന്ദന്‍ ശിക്ഷിച്ചത്. പ്രതി മരണം വരെ കഠിന തടവനുഭവിക്കണം.

പല്ലഞ്ചാത്തനൂര്‍ കാരാട് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ മാധവി(59)യാണ് കൊല്ലപ്പെട്ടത്. 2011ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. പിഴ സംഖ്യ മാധവിയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ അധിക കഠിനതടവനുഭവിക്കണം. വീട്ടില്‍ മാധവി തനിച്ചായിരിക്കെ എത്തിയ പ്രതി മാധവിയുടെ കഴുത്തില്‍ ഇസ്തിരിപ്പെട്ടിയുടെയും പെഡസ്ട്രല്‍ ഫാനിന്റെയും വയറുകള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മാധവി ധരിച്ചിരുന്ന ആറുപവനിലേറെ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു.

മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് പണയം വെച്ചു. ചിലത് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു. ഇവ പിന്നീട് കണ്ടെത്തി. കുഴല്‍മന്ദം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ.മാരായ ഇ. ദിലീപ്, ഇ.ബാലകൃഷ്ണന്‍, പി.സി. ഹരിദാസന്‍ തുടങ്ങിയവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആര്‍. ആനന്ദ്, കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ ഹാജരായി.

Read more topics: housewife, murdered, Palakkad
English summary
Palakkad housewife murdered; Double life imprisonment for the accused
topbanner

More News from this section

Subscribe by Email