Monday November 19th, 2018 - 9:16:pm
topbanner

പേയിളകിയ നായ വളര്‍ത്തുനായ ഉള്‍പ്പെടെ പത്തോളം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു

sadk
പേയിളകിയ നായ വളര്‍ത്തുനായ  ഉള്‍പ്പെടെ  പത്തോളം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു

പാലക്കാട്: പേയിളകിയ നായ വളര്‍ത്തുനായ ഉള്‍പ്പെടെ പത്തോളം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനാണു നായ ഭീകരത പരത്തി തുടര്‍ ആക്രമണം നടത്തിയത്. അയ്യപ്പന്‍കാവില്‍ മനോജിന്റെ വീട്ടു മുറ്റത്തു കെട്ടിയിരുന്ന വളര്‍ത്തു നായ്ക്കും കടിയേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം, പന്തല്‍മൂചി, അയ്യപ്പങ്കാവ്, ചെമ്പംപോട്ട, ഏന്തല്‍പ്പാലം, അയ്യന്വീട്ടുചള്ള എന്നിവിടങ്ങളിലൂടെയാണ് ഭീതി പരത്തി ഓടിയത്, വഴിയാത്രക്കാര്‍ അസ്വാഭാവികമായ രീതിയില്‍ വരുന്ന നായയെ കണ്ടു ഓടി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധി ആയതിനാല്‍ വലിയ ദുരന്തം ഒഴിവായി. റോഡില്‍ നിരവധി നായകളെ കടിച്ചതിനാല്‍ അടിയന്തരമായി പ്രദേശത്ത് തെരുവുനായ പിടുത്തം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പേയിളകിയ നായ ഓടി രക്ഷപ്പെട്ടു.

പുരുഷന്മാര്‍ വാടകയ്ക്ക് കേരളത്തിലും: ഇടപാടുകാരിലേറെയും ടെക്കി വനിതകൾ

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

Read more topics: Palakkad, stray dog, attack, child
English summary
Palakkad, stray dog, attack, child
topbanner

More News from this section

Subscribe by Email