ഒറ്റപ്പാലം(പാലക്കാട്): കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി ബൈക്കിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു. ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കേരളശ്ശേരി സ്വദേശികളായ മഠത്തില്‍ പഠിഞ്ഞാറേക്കര ലത നിലയത്തില്‍ മഞ്ജുനാഥിന്റെ മകന് അലോഖ്, പുല്ലാനിപറമ്പില് രാധാകൃഷ്ണന്റെ മകന് വിഷ്ണു എന്നിവരാണ് മരിച്ചത്. കേരളശ്ശേരിയില്‍ ഇന്നലെ രാവിലെ 8.10നാണ് അപകടം.
കേരളശ്ശേരി പി.ഡി.സി ബാങ്കിന് സമീപം എത്തിയപ്പോള്‍ എതിരേ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലോഖ് ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിലെ വിദ്യാര്‍ഥിയാണ്.
വിഷ്ണു പൂര്‍വവിദ്യാര്‍ഥിയും. ഇന്നലെ കോളജില്‍ ഓണസദ്യയും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാനായി കോളജിലേക്ക് വരവെയാണ് അപകടം.
ഹണി റോസിന് ന്യൂജൻ നായകനുമായുള്ള വിവാഹം! വാർത്തയിലെ സത്യമെന്ത്?
2 ലക്ഷം കുട്ടികള്‍ക്ക് പേരിട്ട പതിനാറുകാരി സമ്പാദിച്ചത് 40 ലക്ഷം രൂപ