Wednesday November 21st, 2018 - 3:20:am
topbanner

പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായക്കട തകര്‍ന്നു

sadk
പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായക്കട തകര്‍ന്നു

പാലക്കാട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായക്കട തകര്‍ന്നു. മണപ്പുളളിക്കാവിലെ കോനാര്‍ ആന്‍ഡ് സണ്‍സ് ചായക്കടയാണ് ഇന്നലെ പതിനൊന്നരയോടെയുണ്ടായ അപകടത്തില്‍ തകര്‍ന്നത്. അടച്ച കടയുടെ മുന്‍പില്‍ നിന്ന് പുകവലിച്ചതാണ് അപകടത്തിനു കാരണമായത്.

സംഭവത്തില്‍ കല്ലൂട്ടിയാലില്‍ താമസിക്കുന്ന യുവാവിന് പരുക്കേറ്റു. പൊട്ടിത്തെറിയില്‍ കടയുടെ ഷട്ടറിനൊപ്പം ഉയര്‍ന്നു പൊങ്ങി റോഡില്‍ വീണാണ് ഇയാള്‍ക്കു പരുക്കേറ്റത്. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ വൈകിട്ടോടെ ആശുപത്രി വിട്ടു. ഗ്യാസ് ചോര്‍ച്ചയാണ് അപകടത്തിനു കാരണമായത്.

പൊതുപണിമുടക്കിനെ തുടര്‍ന്ന് കട രാവിലെ പത്തോടെ അടച്ചിരുന്നു. ബൈക്കിലെത്തിയ യുവാവ് പതിനൊന്നരയോടെ പെയ്ത മഴയില്‍ നിന്ന് രക്ഷനേടാനായാണ് കടയുടെ മുന്നില്‍ നിന്നത്. ഈ സമയം പുകവലിക്കാന്തീകൊളുത്തുകയായിരുന്നു. ഇതെതുടര്‍ന്ന് ഗ്യാസ് ചോര്‍ച്ചയില്‍ തീപടരുകയും സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചായക്കട പൂര്‍ണമായും തകര്‍ന്നു.

 

പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

അമലാപോളും ധനുഷും അടുപ്പത്തിൽ: അമലയുടെ വിവാഹമോചനത്തിന് പിന്നില്‍ ധനുഷ്

Read more topics: Palakkad, Gas cylinder, blast
English summary
Palakkad, Gas cylinder, blast
topbanner

More News from this section

Subscribe by Email