topbanner
Tuesday November 21st, 2017 - 6:18:am
topbanner
Breaking News

പാലാ: കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തു; 50 അടിയോളമുള്ള വെയ്റ്റിംഗ് ഷെഡ് നിലംപൊത്തി

fasila
പാലാ: കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തു; 50 അടിയോളമുള്ള വെയ്റ്റിംഗ് ഷെഡ് നിലംപൊത്തി

കോട്ടയം: നഗരമധ്യത്തിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ കാലപ്പഴക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ടെടുത്തപ്പോൾ നിലംപൊത്തി. രാവിലെ 9.20 നായിരുന്നു അപകടം. ഈ സമയം സ്ത്രീകളടക്കം ഏഴോളം പേർ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തുനിൽപ്പുണ്ടായിരുന്നു.

കെ.എസ്.ആർ.ടി.സി. ബസ് അലക്ഷ്യമായി മുന്നോട്ട് എടുത്തപ്പോൾ വെയിറ്റിംഗ് ഷെഡിൽ ഉടക്കി നിന്നു. അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ടൗവ്വൽ കച്ചവടക്കാരൻ ഷാഹുൽ ഹമീദ് യാത്രക്കാരോട് ഓടി മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ ചാടി ഇറങ്ങി ഓടിയതോടെ ബസിലുടക്കിനിന്നിരുന്ന 50 അടിയോളമുള്ള വെയ്റ്റിംഗ് ഷെഡ് അപ്പാടെ നിലംപൊത്തുകയായിരുന്നു.

വെയിറ്റിംഗ് ഷെഡ് അടിച്ചിൽ പോലെയാണ് വീണിരിക്കുന്നത്. ഷാഹുൽ ഹമീദിന്റെ അവസരോചിത ഇടപെടലാണ് വൻ ദുരന്തം വഴി മാറ്റി വിടാൻ ഇടയായത്. വെയിറ്റിംഗ് ഷെഡിന്റെ അടിവശം ദ്രവിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. യൂണിവേഴ്സൽ തിയേറ്ററി സമീപമുള്ള വെയിറ്റിംഗ് ഷെഡും അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്.

Read more topics: kottayam, Pala, KSRTC bus
English summary
Pala: The KSRTC The bus went unnoticed; Fell the Waiting shed
topbanner topbanner

More News from this section

Subscribe by Email