Sunday May 26th, 2019 - 11:10:pm
topbanner
topbanner

മലയോരത്ത് ആവേശം വിതച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ

Anusha Aroli
മലയോരത്ത് ആവേശം വിതച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ

പേരാവൂർ: മലയോ രത്ത് ആവേശം വിതച്ച് എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡ ലം സ്ഥാനാർത്ഥി പി കെ ശ്രീമതി ടീച്ചറു ടെ റോഡ് ഷോ. മലയോരപാതയെ ചെങ്കടലാക്കിക്കൊണ്ടായിരുന്നു പേരാവൂർ മണ്ഡലത്തിലെ റോഡ് ഷോ. ബുധനാഴ്ച വൈകിട്ട് കേളകത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത ടീ ഷർട്ടണിഞ്ഞ് ചെങ്കൊടിയേന്തിയാണ് പ്രവർത്തകർ അണിനിരന്നത്.

ഇരുചക്രവാഹന വ്യൂഹത്തിനിടയിൽ തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്ത് നീങ്ങി. കേളകം, കണിച്ചാർ, മണത്തണ, പേരാവൂർ, മുരിങ്ങോടി, കാക്കയങ്ങാട്, വിളക്കോട്, അയ്യപ്പൻകാവ്, ആറളം, എടൂർ, കോളിക്കടവ്, മാടത്തിൽ, ഇരിട്ടി, പയഞ്ചേരിമുക്ക്, കീഴൂർ, പുന്നാട്, ഉളിയിൽ വഴി റോഡ് ഷോ ചാവശേരിയിൽ സമീപിച്ചു. റോഡ് ഷോ കടന്നുപോകുമ്പോൾ പാതയോരങ്ങളിൽ ആയിരങ്ങളാണ് മുദ്രാവാക്യവുമായി അഭിവാദ്യമർപ്പിക്കാനെത്തിയത്.

എൽ ഡിഎഫ് നേതാക്കളായ കെ കെ രാഗേഷ് എംപി, പി ഹരീന്ദ്രൻ, കെ ശ്രീധരൻ, വി ജി പത്മനാഭൻ, അഡ്വ. ബിനോയ് കുര്യൻ, വി കെ സനോജ്, എം രാജൻ തുടങ്ങിയവർ അനുഗമിച്ചു. ഉച്ചവരെ ഏലപ്പീടിക, ശാന്തിഗിരി, കുനിത്തല, മുഴക്കുന്ന്, സെന്റ് ജൂഡ് എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിൽ പി കെ ശ്രീമതി പങ്കെടുത്തു. വ്യാഴാഴ്ച അഴീക്കോട് മണ്ഡലത്തിലാണ് പര്യടനവും റോഡ് ഷോയും നടക്കും.

 

English summary
PK Sreemathi teacher stated road show at peravoor
topbanner

More News from this section

Subscribe by Email