Thursday September 20th, 2018 - 2:28:pm
topbanner
Breaking News

ഉപവാസത്തിന് പിന്തുണ ആവശ്യപ്പെട്ട് പി.സി ജോര്‍ജ് പിണറായിയെ കണ്ടു

NewsDesk
ഉപവാസത്തിന് പിന്തുണ ആവശ്യപ്പെട്ട് പി.സി ജോര്‍ജ് പിണറായിയെ കണ്ടു

തിരുവനന്തപുരം : പി.സി ജോര്‍ജ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്ററിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

ഈമാസം 28ന് നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ജോര്‍ജ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, സിപിഎം പ്ലീനം നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പിണറായി വ്യക്തമാക്കി.

റബ്ബര്‍ കര്‍ഷകരെ മാണി വഞ്ചിച്ചുവെന്നും റബര്‍ കര്‍ഷകരുടെ മോചനമാണ് തന്റെ ലക്ഷ്യമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി.സി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പി.സി ജോര്‍ജുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും എല്‍.ഡി.എഫുമായി സഹകരിച്ചു പോരുന്ന എല്ലാ വ്യക്തികളുമായും സംഘടനകളുമായും യോജിച്ചു പോകുമെന്നും കോടിയേരി പറഞ്ഞു.

Read more topics: P.C.George, Pinarayi
English summary
PC George visits Pinarayi
topbanner

More News from this section

Subscribe by Email