Wednesday June 20th, 2018 - 4:45:pm
topbanner
Breaking News

പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ പാലക്കാട് കാരി വീട്ടമ്മ അറസ്റ്റില്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

NewsDesk
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ പാലക്കാട് കാരി വീട്ടമ്മ അറസ്റ്റില്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ പാലക്കാട് കാരി വീട്ടമ്മ അറസ്റ്റില്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

ആലത്തൂര്‍ (പാലക്കാട്): പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മ അറസ്റ്റില്‍. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില്‍ സജിത (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.30 ഓടെ നെല്ലിയാമ്പതി കേശവന്‍ പാറയ്ക്കു സമീപം സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെച്ച് പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന് കൈമാറി.

ഇക്കഴിഞ്ഞ നാലാം തിയതി ഭര്‍ത്താവിന്റെ ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ വീട്ടില്‍നിന്നു മൂന്നുവയസു പ്രായമുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചാം തിയതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

മകനെയും കൂട്ടി നാടുവിട്ട ചൊവ്വാഴ്ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ മുന്തിയ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. പിന്നീട് ബാംഗ്ലൂരില്‍നിന്ന് യൂബര്‍ ടാക്‌സിയിലാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ചിറ്റിലഞ്ചേരി ജങ്ഷനിലുള്ള യുവതിയുടെ അച്ഛന്‍ ജോലി ചെയ്യുന്ന ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച് വീണ്ടും കടന്നു കളഞ്ഞു. തുടര്‍ന്നാണ് നെല്ലിയാമ്പതിയില്‍ എത്തിയത്. കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read more topics: palakkad, house wife, run away,
English summary
PALAKKAD HOUSE WIFE RU AWAY WITH 17 YEARS YOUTH

More News from this section

Subscribe by Email