Thursday July 19th, 2018 - 6:55:pm
topbanner

സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മുമ്പിൽ സർക്കാരും പോലീസും വെറും നോക്കുകുത്തികൾ: പി.സത്യപ്രകാശൻ

fasila
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മുമ്പിൽ സർക്കാരും പോലീസും വെറും നോക്കുകുത്തികൾ: പി.സത്യപ്രകാശൻ

കണ്ണൂർ: കേരളത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളെ സർക്കാരും പോലീസും വെറും നോക്കുകുത്തിയായി നോക്കി നിൽക്കുകയാണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശൻ. മഹിളാമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഞ്ചുകുട്ടികൾ മുതൽ വൃദ്ധകളെവരെ ആക്രമിക്കാനും, പീഡിപ്പിക്കാനും ശ്രമിക്കുമ്പോൾ ഇവിടുത്തെ പോലീസ് സംവിധാനവും പിണറായി സർക്കാരും നോക്കി നിൽക്കുകയാണ്. സ്ത്രീകൾക്ക് എതിരെ കേരളത്തിൽ നടക്കുന്ന അതിക്രമങ്ങൾ കണ്ടിട്ടും ഇടതു - വലതുപക്ഷ മഹിളാസംഘടനകൾ മൗനം ഭജിക്കുകയാണ്.

ഇവർ ഉത്തരഇന്ത്യയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾക്ക് എതിരെ ശബ്ദം ഉയർത്തുന്ന ഇത്തരക്കാർ കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനങ്ങൾ കണ്ടില്ല എന്ന് നടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിപിഎം നടത്തുന്ന സ്ത്രീവിരുദ്ധ നടപടികളെ ജില്ല കമ്മിറ്റി യോഗം അപലപ്പിച്ചു.

ഈ വരുന്ന മെയ് 23 നു കണ്ണൂരിൽ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ അമ്മുഅമ്മ അനുസ്മരണം നടത്തും. സിപിഎം ആക്രമണകാരികൾ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കണ്ണൂരിലെ ആദ്യ വനിതാ ബലിദാനിയാണ് അമ്മുഅമ്മ. ബിജെപി സംസ്ഥാന - ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

കണ്ണൂരിൽ ചേർന്ന മഹിളാമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ആണ് തീരുമാനം എടുത്തത്. യോഗത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് എൻ.രതി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രെട്ടറി കെ.കെ.വിനോദ് കുമാർ, മഹിളാമോർച്ച ജില്ലാ ഭാരവാഹികളായ രമ അനിൽകുമാർ, സ്മിത ബാബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Read more topics: Kannur, P. Sathyaprakashan, BJP
English summary
P. Sathyaprakashan BJP kannur district president
topbanner

More News from this section

Subscribe by Email