Friday April 19th, 2019 - 6:06:pm
topbanner
topbanner

ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് റെക്കോർഡ് വിജയം നേടും : പി കെ കുഞ്ഞാലിക്കുട്ടി

princy
ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്  റെക്കോർഡ്  വിജയം നേടും :  പി കെ  കുഞ്ഞാലിക്കുട്ടി

മലപ്പുറം:മാറിയ പരിതസ്ഥിതിയിൽ ഏറെ അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനിരിക്കുന്ന യുഡിഎഫ്, മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് ഉൾക്കൊള്ളുന്ന ലോകസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡ് വിജയം നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യുവജന സമ്മേളനത്തിലെ പ്രതിനിധികളുടെ  ഓൺലൈൻ രജിസ്ട്രേഷൻ മലപ്പുറം ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച മലപ്പുറം മണ്ഡലം യൂത്ത് ലീഗിന്റെ രജിസ്ട്രേഷൻ ഫോം കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വ സംരക്ഷണത്തിനും ന്യൂനപക്ഷ പോരാട്ടങ്ങൾക്കും മുസ്ലീം ലീഗ് എംപിമാർ വഹിച്ച പങ്ക് സർവ്വരാൽ അംഗീകരിക്കപ്പെട്ടതാണ്.

മാറിയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള കഠിന പോരാട്ടമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിചേർത്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബഖവി തങ്ങൾ, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളമ്പാറ, ജനറൽ സെക്രട്ടറി കെ ടി അഷ്റഫ്, ഒാൺ രജിസ്ട്രേഷൻ കോ.  ഓർഡിനേറ്റർ ബാവ വിസപ്പടി, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ സെക്രട്ടറി, ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, ഹക്കീംകോൽമണ്ണ, മലപ്പുറം മണ്ഡലം രജിസ്ട്രേഷൻ കോ.ഓർഡിനേറ്റർ ശെരീഫ് മുടിക്കോട് എന്നിവർ പ്രസംഗിച്ചു.

English summary
P. K. Kunhalikutty about Lok Sabha election
topbanner

More News from this section

Subscribe by Email