Monday October 22nd, 2018 - 4:54:am
topbanner
Breaking News

ഓര്‍ത്തഡോക്‌സ് സഭാദിനം മെത്രാസനതല ആഘോഷം 18ന്

Mithun muyyam
ഓര്‍ത്തഡോക്‌സ് സഭാദിനം മെത്രാസനതല ആഘോഷം 18ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാദിനം മാര്‍ത്തോമ്മന്‍ നസ്രാണി സംഗമം ഈ മാസം 18ന് പുതുപ്പള്ളി പള്ളിയില്‍ നടക്കും. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിക്കും.

2 മണിക്ക് കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള വിശ്വാസികള്‍ പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയില്‍ എത്തിച്ചേരും. 3 മണിക്ക് കാതോലിക്കാ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള മാര്‍ത്തോമ്മന്‍ നസ്രാണി സംഗമ കുടുംബറാലി നിലയ്ക്കല്‍ പള്ളിയില്‍ നിന്ന് ആരംഭിക്കും. പുതുപ്പള്ളി കവല ചുറ്റിയുള്ള റാലിക്ക് നസ്രാണി വേഷത്തില്‍ എത്തിച്ചേരുന്ന സ്ത്രീ പുരുഷന്മാരും ഭദ്രാസനത്തിലെ എട്ട് മേഖലകളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും വിവിധതരത്തിലുള്ള വാദ്യമേളങ്ങളും മാറ്റ് കൂട്ടും.

4 മണിക്ക് പുതുപ്പള്ളി പള്ളിയില്‍ റാലി എത്തിച്ചേര്‍ന്നാലുടന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാര്‍ സേവേറിയോസ്, യാക്കോബ് മാര്‍ ഐറേസിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കാതോലിക്കാ മംഗളഗാനത്തെ തുടര്‍ന്ന് വിശ്വാസികള്‍ മുഴുവന്‍ സഭാദിനപ്രതിജ്ഞ എടുക്കും. മത്തായി ഇടനാല്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി റവ ഫാ ഡോ എം ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ഫാ പി കെ കുറിയാക്കോസ് (ഭദ്രാസന സെക്രട്ടറി), പുതിപ്പള്ളി പള്ളി വികാരി ഫാ കുര്യന്‍ തോമസ് കരിപ്പാല്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജു ഏലിയാസ് ഷിനു പറക്കോട്ട്, കൗണ്‍സില്‍ അംഗം എം അന്ത്രയോസ്, ട്രെസ്റ്റി റ്റി എം ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Read more topics: kottayam, Orthodox, Church,
English summary
Orthodox Church Day Celebration On 18th
topbanner

More News from this section

Subscribe by Email