Tuesday May 21st, 2019 - 12:27:pm
topbanner
topbanner

കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍ എത്തുന്നു

NewsDesk
കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ  പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍ എത്തുന്നു

കൊച്ചി: ഇന്ത്യയിലെ ആദ്യ ഗ്രാഫിക്സ് നോവലിന്‍റെ സൃഷ്ടാവും പ്രശസ്ത കലാകാരനുമായ ഒരിജിത് സെന്‍ യുവ കലാകാരډാര്‍ക്ക് പരിശീലനം നല്‍കുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോ പരിപാടിയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 8 മുതല്‍ 18 വരെ നടക്കുന്ന ഓപ്പണ്‍ സ്റ്റുഡിയോ പരിപാടിയിലൂടെ കൊച്ചിയിലെ ജനജീവിതം കഥേതര ഗ്രാഫിക്സ് കലയിലേക്കു മാറ്റാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 യുവകലാകാരډാരാണ് ഒരിജിത് സെന്നിന്‍റെ ശിക്ഷണം നേടാനായെത്തുന്നത്. സെന്‍ ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്.

അക്ഷരങ്ങളില്ലാതെ ഗ്രാഫിക്സിലൂടെ മാത്രം സംസാരിക്കുന്ന ദൃശ്യഭാഷ നിര്‍മ്മിക്കാനാണ് ശ്രദ്ധ കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഗവേഷണവും സ്റ്റുഡിയോ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനവും നടത്തിയിട്ടുള്ളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Orijit Sen returns to Kochi as Workshop

പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഗ്രാഫിക്സ് കലയിലെ ചില പ്രഗല്‍ഭരും പങ്കെടുക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്താനും തങ്ങളുടെ സൃഷ്ടികള്‍ വിലയിരുത്തലിനു വിധേയമാക്കാനും അവസരം ലഭിക്കും.

അന്‍ജോറ നോറോന, അമൃത ബറുവ, ശിവാംഗി സിംഗ്, ഷ്രോമോണ ദാസ്, ക്ഷിരജ കൃഷ്ണന്‍, സുദര്‍ശ സുബ്ബയ്യ, ഇഷിത ശര്‍മ്മ, ഷൗനക് സംവത്സര്‍, ഗൗരവ് ശര്‍മ്മ, അനുപം അരുണാചലം, മോഹിത് മോഹന്‍, വിദ്യുന്‍ സഭാനേ എന്നിവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

പരിശീലനപരിപാടിയെക്കുറിച്ച് സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ച ചൊവ്വാഴ്ച അഞ്ചു മണിക്ക് നടക്കും. ഒരിജിത് സെന്നിനെ കൂടാതെ ഡെന്‍വറിലെ മെട്രോപോളിറ്റന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ജെറമി സ്റ്റോള്‍, ആനിമേറ്ററും ഗ്രാഫിക്സ് കലാകാരനുമായ പ്രകാശ് മൂര്‍ത്തി, സ്വിസ് ആര്‍ട്ടിസ്റ്റ് റാഫേല്‍ പെരെറ്റ്, വിദ്യുന്‍ സഭാനേ എന്നിവര്‍ പങ്കെടുക്കും.

തങ്ങളുടെ സൃഷ്ടിയെക്കുറിച്ചും അവ സാക്ഷാത്കരിച്ച രീതിയെക്കുറിച്ചും മനസിലാക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമാണ് ഇവരെ ക്ഷണിച്ചതെന്ന് ഒരിജിത് സെന്‍ പറഞ്ഞു. പങ്കെടുക്കുന്ന കലാകാരډാരില്‍ നിന്നുതന്നെ അനുഭവകഥകള്‍ കേള്‍ക്കുന്നത് നല്ലതാണ്. ഈ കഥകളെ ആല്‍ബമായി അച്ചടിച്ചതിനു ശഷം അതില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തും എന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചുള്ള കഥകളാണ് പങ്കെടുക്കുന്നവരോട് സൃഷ്ടിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ ഒന്‍പതു കഥകളുടെ രൂപത്തിലാക്കി പ്രദര്‍ശിപ്പിക്കും. കൊച്ചിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ സംഘര്‍ഷങ്ങളും വിജയങ്ങളുമെല്ലാം ഈ കഥകളിലുണ്ടാകും. ഇതൊന്നും നായകകഥാപാത്രങ്ങളായിരിക്കില്ല പക്ഷെ അവരുടെ കഥകള്‍ ആകര്‍ഷകമായിരിക്കുമെന്നും ഒരിജിത് സെന്‍ പറഞ്ഞു. മട്ടാഞ്ചേരിയിലും ഫോര്‍ട്ട്കൊച്ചിയിലുമായാണ് അ്ദ്ദേഹം ഈ കഥകള്‍ കണ്ടെത്തിയത്.

കൊച്ചിയെ ഇതിന് തെരഞ്ഞെടുത്തത് ബോധപൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ഏതു നഗരത്തില്‍ വരുന്ന വ്യക്തിയും അവിടുത്തെ ചരിത്രത്തെക്കുറിച്ചും സ്മാരകങ്ങളെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും അന്വേഷിക്കും. എന്നാല്‍ ഈ നഗരത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യരെക്കുറിച്ച് മിക്കവരും മറന്നു പോകും. അതിനാല്‍ തന്നെ ഈ നഗരത്തിലെ മനുഷ്യര്‍ തന്നെയാകും തന്‍റെ കഥയിലെ നായകരെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് ഐസ് വില്‍ക്കുന്ന ഒരാളെക്കുറിച്ചാണ് ഗോവന്‍ സ്വദേശിയായ ചിത്രകാരി അന്‍ജോറ സൃഷ്ടി തയ്യാറാക്കുന്നത്. ഇദ്ദേഹത്തിന്‍റെ ദിനം രാവിലെ നാലു മണിക്ക് തുടങ്ങുന്നു. ഇതു കൂടാതെ ആഴ്ചയില്‍ ഒരു ദിവസം രാത്രി സിനിമ പോസ്റ്റര്‍ ഒട്ടിക്കാനും ഇദ്ദേഹം പോകുന്നുണ്ട്.
ഈ നഗരത്തെ അദ്ദേഹത്തിന്‍റ കണ്ണുകളിലൂടെ കാണാന്‍ വിസ്മയകരമാണെന്ന് അന്‍ജോറ പറഞ്ഞു. സമൂഹത്തില്‍ ദൃശ്യമല്ലാത്ത ജോലി ചെയ്യുന്ന ഒരാളുടെ ജീവിതത്തെക്കുറിച്ച് കഥയെഴുതുന്നത് ഏറെ താത്പര്യം ജനിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളില്‍ രേഖാചിത്രകാരിയാണ് അവര്‍. ആദ്യമായാണ് ഗ്രാഫിക് മേഖലയിലേക്ക് കടക്കുന്നത്.

ട്രോളര്‍ മത്സ്യബന്ധന ബോട്ടിന്‍റെ ക്യാപ്റ്റന്‍റെ ജീവിതമാണ് ഡല്‍ഹി സ്വദേശിയായ അനുപം അരുണാചലം പ്രമേയമാക്കുന്നത്. 2004 ലെ സുനാമിയില്‍ മക്കളെ നഷ്ടപ്പെട്ടതിനു ശേഷം മദ്യപാനത്തിനടിപ്പെടുകയും ഇപ്പോള്‍ അതില്‍നിന്നും കര കയറാന്‍ ശ്രമിക്കുകയുമാണ്. കൊച്ചിയിലെ തമിഴരായ അലക്കുകാരെക്കുറിച്ചും അവര്‍ സമൂഹത്തില്‍നിന്ന് നേരിടുന്ന ജാതീയമായ മുന്‍വിധികളുടെ ചരിത്രത്തെക്കുറിച്ചും പരിശീലന പരിപാടിയില്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Read more topics: kochi, Orijit Sen, Workshop,
English summary
Orijit Sen returns to Kochi as Workshop Leader
topbanner

More News from this section

Subscribe by Email