Thursday September 20th, 2018 - 10:55:pm
topbanner
Breaking News

ഒാഫീസുകൾ ഹരിത നിയമാവലി കർശനമായി പാലിക്കണം: കളക്ടർ എ.ആർ.അജയകുമാർ

fasila
ഒാഫീസുകൾ ഹരിത നിയമാവലി കർശനമായി പാലിക്കണം: കളക്ടർ എ.ആർ.അജയകുമാർ

വയനാട്: ജില്ലയിലെ സർക്കാർ ഒാഫീസുകളിൽ ഹരിത നിയമാവലി കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ നടത്തിയ ഗ്രീൻപ്രോട്ടോകോൾ അവലോകന യോഗത്തിൽ ഒാഫീസുകളിലെ ഹരിതനിയമാവലി പ്രവർത്തനങ്ങൾ വിലയിരുത്തി.

ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്ത്വത്തിലാണ് സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻപ്രോട്ടോകോൾ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 58 സർക്കാർ ഒാഫീസുകളിലെ പ്രവർത്തനമാണ് പരിശോധിച്ചത്. നോഡൽ ഒാഫീസർമാരെ നിയമിക്കാത്ത വകുപ്പുകൾ ആഗസ്റ്റ് 15നു മുമ്പ് നിയമിക്കണം.

ഹരിതനിയമാവലി കൂടുതൽ കാര്യക്ഷമമാക്കാൻ ഒാഫീസ് മേധാവികൾ ശ്രദ്ധപുലർത്തണം. ഫയലുകൾ അടുക്കും ചിട്ടയുമായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ഫയലുകൾ മേശയിൽ നിന്നും മാറ്റി സംരക്ഷിക്കുക.

പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും ഒഴിവാക്കി സ്റ്റീൽ, ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുക, ടിഷ്യു പേപ്പർ ഒഴിവാക്കി തൂവാലകൾ ശീലമാക്കുക, ഒാഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഒാഫീസിലും ജൈവമാലിന്യങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക, അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ ശേഖരിച്ചു വയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹരിത നിയമാവലി യിലുള്ളത്.

വയനാടിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ ഒാഫീസുകളിൽ നിന്നു തുടക്കമാവണമെന്നും അതിനായി ജീവനക്കാർ മാതൃകയാവണമെന്നും കളക്ടർ പറഞ്ഞു. ഒാഫീസുകളിൽ ശുചിത്വ ജോലിചെയ്യുന്ന ജീവനക്കാരുടെ സംയുക്തയോഗം വിളിക്കാൻ നോഡൽ ഒാഫീസർമാർക്ക് നിർദ്ദേശം നൽകി.

സ്കൂളുകളിലും ഹരിതനിയമാവലി ചട്ടങ്ങൾ അടുത്തഘട്ടത്തിൽ വ്യാപിപ്പിക്കും. ഒാഫീസുകളിലെ ഇലക്ടട്രോണിക് മാലിന്യങ്ങൾ ആഗസ്റ്റ് 15നു മുമ്പ് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. കളക്ടറേറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുള്ള നിയമപ്രശ്നങ്ങളില്ലാത്ത വാഹനങ്ങൾ നീക്കം ചെയ്യും.

യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എ.കെ.രാജേഷ്, പ്രോഗ്രാം ഒാഫീസർ അനൂപ് കിഴക്കേപ്പാട്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Offices should strictly follow the green law: collector A.R Ajayakumar
topbanner

More News from this section

Subscribe by Email