Thursday June 20th, 2019 - 11:10:am
topbanner
topbanner

ആറുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പാലക്കാട് പിടിയില്‍

Anusha Aroli
ആറുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പാലക്കാട് പിടിയില്‍

പാലക്കാട്: ട്രെയിനില്‍ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍. കന്താനാല്‍ രുപ്ബാ ലിയിലെ പ്രദീപ് കന്‍ ഹാര(20) യാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ഒഡിഷയിലെ കന്തമലില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടു പോവുയിരുന്നു കഞ്ചാവ് എന്ന് പ്രദീപ് മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഒഡിഷയില്‍ നിന്നും 8000 രൂപയ്ക്ക് വങ്ങിയ കഞ്ചാവ് എറണാകുളത്ത് ഏകദേശം അഞ്ചുലക്ഷം രൂപയ്ക്കാണ് വില്‍പ്പനയെന്നും പറയുന്നു. ഡിവൈ.എസ്.പി. ഷറഫുദ്ദീന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ: എന്‍.കെ. കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ ഷക്കീര്‍ അഹമ്മദ്, ജോസഫ്, വിജയാനന്ദ്, ഷംസീര്‍, സതീഷ്, അനില്‍, അജീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചത്.

English summary
Odisha native arrested in palakkad for carrying six kg of ganja
topbanner

More News from this section

Subscribe by Email