Friday July 19th, 2019 - 5:37:am
topbanner
topbanner

നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍

Mithun muyyam
നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍

ആലപ്പുഴ: ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആലപ്പുഴയില്‍ നടന്നു. ഐശ്വര്യാ ഓഡിറ്റോറിയത്തില്‍ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.

കോടികള്‍ വെട്ടിച്ച് ഒളിച്ചോടുന്ന സമ്പന്നന്‍മാരെ സംരക്ഷിക്കുന്ന ഭരണസംവിധാനമാണ് നിലവിലുള്ളതെന്നും യഥാര്‍ഥ കള്ളന്‍മാരെ പരിശുദ്ധരാക്കി നീതിക്കുവേണ്ടി സമരം ചെയ്യുന്നവരെ കള്ളന്മാരാക്കുന്ന രീതിയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് നന്ദനം വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ മുഖ്യാഥിയായിരുന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എസ്. മിനി വിഷയാവതരണം നടത്തി. കെ.ജി. ഷീല, എം.പി. ചെറിയാന്‍ എസ്. രാജീവന്‍, കെ. ശിവന്‍കുട്ടി, കെ.പി. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Nursing Parents Association District Convention
topbanner

More News from this section

Subscribe by Email