Friday August 17th, 2018 - 3:26:pm
topbanner

ഡോ. ജയിംസ് റാഫേല്‍ ആനപ്പറമ്പിൽ അഭിഷിക്തനായി; ആലപ്പുഴ രൂപതയ്ക്ക് പുതിയ ഇടയന്‍

fasila
ഡോ. ജയിംസ് റാഫേല്‍ ആനപ്പറമ്പിൽ അഭിഷിക്തനായി; ആലപ്പുഴ രൂപതയ്ക്ക് പുതിയ ഇടയന്‍

അര്‍ത്തുങ്കല്‍(ആലപ്പുഴ): അര്‍ത്തുങ്കല്‍ സെബസ്ത്യാനോസ് പുണ്യാളന്റെ സന്നിധിയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി ആലപ്പുഴ രൂപത യുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് റാഫേല്‍ ആനപ്പറമ്പിൽ അഭിഷിക്തനായി.

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ രൂപതാ ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധികാര ചിഹ്നങ്ങള്‍ അണിയിച്ചു അംശവടി കൈമാറി. കൊച്ചി കണ്ടക്കടവ് സ്വദേശിയായ ഡോ. ജയിംസ് റാഫേല്‍ ആനപ്പറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ഇടയനാണ്.

മോതിരവും അംശമുടിയും അധികാര ദണ്ഡും അണിയിച്ചശേഷം ചടങ്ങിനെത്തിയ മുപ്പതോളം ബിഷപ്പുമാരില്‍ നിന്നും സഹായ മെത്രാന്‍ സമാധാന ചുംബനം സ്വീകരിച്ചു. ദിവ്യ ഭോജനത്തിനുശേഷം അഭിഷിക്ത മെത്രാന്‍ ജനമധ്യത്തിലൂടെ നടന്ന് ആശീര്‍വദിച്ചു.

പിന്നീട് വിശ്വാസികളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങുകള്‍ക്കു മുന്നോടിയായി ബിഷപ്പുമാരെയും വിശിഷ്ടാതിഥികളെയും കുരിശടിയില്‍ നിന്ന് ആനയിച്ചു. റോമില്‍ നിന്നുള്ള പ്രതിനിധി ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ സന്ദേശം വായിച്ചു.

തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ. സൂസാപാക്യം സുവിശേഷ പ്രഘോഷണം നടത്തി. രൂപതയ്ക്ക് കീഴിലെ 73 ദേവാലയങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കു ചേര്‍ന്നു.

English summary
New shepherd of Alleppey diocese
topbanner

More News from this section

Subscribe by Email