topbanner
Tuesday December 12th, 2017 - 5:53:pm
topbanner
topbanner

ആവേശവർണങ്ങൾ തീർത്ത് വള്ളംകളി ഘോഷയാത്ര

suvitha
ആവേശവർണങ്ങൾ തീർത്ത് വള്ളംകളി ഘോഷയാത്ര

ആലപ്പുഴ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി വീഥികൾ. നഗരത്തിലെ വിദ്യാലയങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ വർണക്കുടയും ബലൂണുകളും കൊടിതോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. 65-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ വരവറിയിച്ചുള്ള സാസ്‌കാരിക ഘോഷയാത്രയാണ് വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാർത്ത് അണിയിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ജില്ലാ കളക്ടർ വീണ എൻ. മാധവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്‌സൺ ബീന കൊച്ചുബാവ, മറ്റ് നഗരസഭാംഗങ്ങൾ, സാസ്‌കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊമ്പ്, ചേങ്ങില, ഇലത്താളം, ഇടയ്ക്ക തുടങ്ങിയുള്ള വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും ചെണ്ടമേളക്കാരും അണിനിരന്നു. കൂറ്റൻ കഥകളിവേഷക്കാരും മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തെയ്യങ്ങളും കാഴ്ചക്കാർക്ക് ആവേശം പകർന്നു. നീല, പച്ച, ചുവപ്പ് നിറങ്ങളിലുള്ള വർണക്കുട ചൂടിയാണ് സ്‌കൂൾ വിദ്യാർഥികൾ എത്തിയത്.

ലഹരിക്കെതിരേ തുഴയെഴിയാം എന്ന പേരിൽ ബോധവത്കരണ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുമായി വിദ്യാർഥികൾ അണിനിരന്നു. നഗരത്തിലെ സ്‌കൂളുകൾ, ബി.എഡ് കോളജ്, ടി.ടി.ഐ തുടങ്ങി മിക്ക വിദ്യാലയങ്ങളിൽ നിന്നും വിദ്യാർഥികൾ ജാഥയിൽ അണിനിരന്നു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻ.സി.സി., എസ്.പി.സി കേഡറ്റുകൾ എന്നിവരും ഘോഷയാത്രയുടെ ഭാഗമായി.

English summary
Nehru trophy vallam kali Cultural procession
topbanner topbanner

More News from this section

Subscribe by Email