Wednesday November 14th, 2018 - 10:15:am
topbanner

സമൂഹത്തിനു മുന്നില്‍ ഒരു കണ്ണാടി തുറന്നുവെച്ചു കുടുംബശ്രീ: 'നീതം 2018' ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു

fasila
സമൂഹത്തിനു മുന്നില്‍ ഒരു കണ്ണാടി തുറന്നുവെച്ചു കുടുംബശ്രീ: 'നീതം 2018' ജില്ലാതല സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കുടുംബശ്രീ 'നിതം 2018' പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യാവലി തയ്യാറാക്കി സമൂഹത്തിന്റെ നേരെ ഒരു കണ്ണാടി തുറന്നുവെക്കുകയാണ് കുടുംബശ്രീ ചെയ്തതെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഐ.എ.എസ്. പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയില്‍ നടത്തി വന്ന 'നീതം 2018' പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. സംസ്ഥാനതല സമാപനം മാര്‍ച്ച് 20,21 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. സ്ത്രീ സമത്വവും സ്ത്രീയുടെ പദവിയും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹത്തെ മുഴുവന്‍ ആശ്രയിച്ചിരിക്കുന്നു. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതില്‍ പുരുഷന്മാരുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാറ്റത്തിനായൊരു കൂട്ടായ്മ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ നടന്നു വന്ന പരിപാടിയുടെ ജില്ലാതല സമാപമനമാണ് ആലപ്പുഴയില്‍ നടന്നത്. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീയുടെ ചരിത്രത്തിലാദ്യമയായി 'നീതം 2018' ന്റെ ഭാഗമായി പുരുഷന്മാരെ പങ്കെടുപ്പിച്ച് പ്രത്യേക അയല്‍ക്കൂട്ട തല സംഗമങ്ങള്‍, ക്രൈം മാപ്പിംഗ്, സി.ഡി.എസ്. സംഗമം, ചലചിത്ര പ്രദര്‍ശനം, മൊബൈല്‍ ഫോട്ടോഗ്രഫി, കുടുംബസംഗമം, ജില്ലാ തല സംഗമങ്ങള്‍ എന്നിവയും ജില്ലയിലുടനീളം നടത്തി. വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ നടത്തിയ ജെന്റര്‍ ടോക് ഷോയില്‍ പങ്കെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ഇതില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവര്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല സംഗമത്തില്‍ മത്സരിക്കും. 'നീതം 2018' ന്റെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ കൊച്ചുബാവ പ്രകാശനം ചെയ്തു. സംസ്ഥാന തലത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കായി നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ടീമിനുള്ള പുരസ്‌കാരവും ജില്ലാ കളക്ടര്‍ നല്‍കി. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറുകള്‍ രാഷ്ട്രപതിയുടെ നാരീ പുരസ്‌കാര ജേതാവ് പ്രൊഫ. എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു.

തുടർന്ന് 'വിവേചനത്തിന്റെ ഭിന്ന മുഖങ്ങള്‍', 'ജനാധിപത്യത്തിലെ സ്ത്രീ പങ്കാളിത്തം കുടുംബത്തിലും സമൂഹത്തിലും', സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍' എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍ യഥാക്രമം ജ്യോതിലക്ഷ്മി ടീച്ചര്‍, സുദര്‍ശനാഭായി ടീച്ചര്‍, സുലേഖ എന്നിവര്‍ നയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷോളി സിദ്ധകുമാര്‍, എ.ഡി.എം.സി.മാരായ കെ.ബി. അജയകുമാര്‍, വി.ജെ. വര്‍ഗ്ഗീസ്, പത്മജ നമ്പൂതിരി, കനകമ്മ, ഡി.പി.എം. മോള്‍ജി ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് രംഗശ്രീയുടെ നാടകവും ജെന്റര്‍ ടീം അംഗങ്ങള്‍, ആര്‍.പി.മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു.

English summary
'Needham 2018' district level conference inaugurated collector T.V Anupama
topbanner

More News from this section

Subscribe by Email