Thursday September 20th, 2018 - 12:34:pm
topbanner
Breaking News

മാനവീയം 2016 ഉദ്ഘാടനം ചെയ്തു

NewsDesk
മാനവീയം 2016 ഉദ്ഘാടനം ചെയ്തു

നവകേരള സൃഷ്ടീക്ക് മാനവികതയുടെ കൈത്താങ്ങ് നല്‍കാന്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടത്തുന്ന മാനവീയം പദ്ധതി, കേരള ജനതയില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉറപ്പിക്കാന്‍ പര്യാപ്തമാണെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

നാഷണല്‍ സര്‍വ്വീസ് സ്‌കീം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളെ സമൂഹമനസാക്ഷിയിലേക്ക് വേരുറപ്പിക്കാനും വിദ്യാര്‍ത്ഥികളെമാനവിക മൂല്യങ്ങളിലും ലക്ഷ്യമിട്ടുകൊണ്ട് എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ ആരംഭിച്ച ബോധവല്‍ക്കരണ പരിപാടി മാനവീയം - 16 എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന കോര്‍ഡീനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. നിസാം റഹ്മാന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ജസ്റ്റിന്‍ ജോസഫ്, എന്‍എസ്എസ് വളന്റിയര്‍ സെക്രട്ടറീ ദൃശ്യ വി, ആക്ടിവിറ്റി റിലേഷന്‍സ് മാനേജര്‍ അശ്വിന്‍ ജി, എന്‍ആക്ട് മെംബര്‍മാരായ ലിന്‍ മോഹന്‍, ഡാനി ഡേവിഡ്, കിരണ്‍ വി, ഷിജിന്‍ ഷാ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള പത്ത് ദിവസങ്ങളില്‍ വൈകുന്നേരം ഒരു മണിക്കൂര്‍ വീതം എല്ലാ എന്‍എസ്എസ് യൂണിറ്റുകളും അവരുടെ അഡോപ്റ്റഡ് വില്ലേജിലോ തദ്ദേശ സ്വയംഭരണ സ്ഥാപനം അനുവദിക്കുന്ന ഏതെങ്കിലും സ്ഥലത്തോ വിവിധതരം ബോധവല്‍ക്കരണ പരിപാടീകളില്‍ ഏര്‍പ്പെടും. എല്ലാ പരിപാടീകളിലും ആദ്യവും അവസാനവും മാനവഗീതാലാപനം ഉണ്ടാവും. മത ജാതി ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദത്തിന്റെയും ഏകതയുടെയും സന്ദേശം ഉള്‍ക്കൊള്ളുന്ന മാനവഗീതം ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും ബഹുസ്വരതയുടെയും നാനാത്വത്തിന്റെയും സംസ്‌കാരം ഊട്ടിയുറപ്പിക്കുകയുമാണ് മാനവീയം - 16ലൂടെ ലക്ഷ്യമിടുന്നത്.

ഊര്‍ജ്ജ സംരക്ഷണം, ജല സംരക്ഷണം, ആരോഗ്യ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ലിംഗസമത്വം, ജീവിതശൈലീ രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും, ഗാര്‍ഹിക പീഡന നിരോധന നിയമവും പ്രയോഗവും, ബാലാവകാശനിയമവും പ്രയോഗവും, ഭരണഘടന - കടമകളും പൗരാവകാശങ്ങളും, സുസ്ഥിരവികസനം, പരിസ്ഥിതി സംരക്ഷണം, ഗാര്‍ഹിക മാലിന്യ നിര്‍മ്മാര്‍ജ്ജനവും സംസ്‌കരണവും, പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗം, ഇ വേസ്റ്റ് - ഭീഷണിയും നിര്‍മ്മാര്‍ജ്ജനവും, ഭൂവിനിയോഗവും വയല്‍/ തണ്‍നീര്‍ത്തട സംരക്ഷണവും എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസത്തെയും പരിപാടീകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്

English summary
NSS Maanaveeyam 2016 inaugurated minister TP Ramakrishnan
topbanner

More News from this section

Subscribe by Email