Tuesday September 18th, 2018 - 11:07:pm
topbanner
Breaking News

കണ്ണൂരില്‍ ദേശീയ പാതാ വികസനത്തിന്റെ ശനിദശ തീരുന്നില്ല. പുനരധിവാസം ഉറപ്പിച്ചശേഷം മാത്രം ഒഴിപ്പിക്കലെന്ന ആവശ്യവുമായി ഭൂവുടമകള്‍. നഷ്ടപരിഹാരം നാമമാത്രമെന്നും ആക്ഷേപം

SNEHA
കണ്ണൂരില്‍ ദേശീയ പാതാ വികസനത്തിന്റെ ശനിദശ തീരുന്നില്ല. പുനരധിവാസം ഉറപ്പിച്ചശേഷം മാത്രം ഒഴിപ്പിക്കലെന്ന ആവശ്യവുമായി ഭൂവുടമകള്‍. നഷ്ടപരിഹാരം നാമമാത്രമെന്നും ആക്ഷേപം

തളിപ്പറമ്പ് : കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിവെക്കുന്ന ദേശീയ പാതാ വികസനത്തിന്റെ ശനിദശ തീരുന്നില്ല. ദേശീയപാത വികസനത്തിന് ഭൂമിയും പുരയിടവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക ആദ്യം തന്നെ നല്‍കണമെന്ന ആവശ്യവുമായി ഭൂവുടമകള്‍ രംഗത്തു വന്നു. താക്കോല്‍ കൊടുത്ത് വീട്ടില്‍നിന്നും ഒഴിഞ്ഞുപോയശേഷം മാത്രമേ പണംനല്‍കുകയുളളുവെന്ന തീരുമാനം മാറ്റണമെന്നും ആദ്യഘട്ടത്തില്‍ തന്നെ പുനരധിവാസം ഉറപ്പിക്കാനാവശ്യമായ തുക നല്‍കണമെന്നുമാണ് ഭൂഉടമകള്‍ ആവശ്യപ്പെടുന്നത്.

കുറ്റിക്കോല്‍മുതല്‍ ധര്‍മശാലവരെ ഭൂമിയും വീടും നഷ്ടപ്പെടുന്നവരില്‍ ആദ്യഘട്ടമായി 35 ഭൂഉടമകളോടാണ് വസ്തു കൈമാറാന്‍ ആവശ്യപ്പെട്ടത്. ഇതിനായി ഇന്നലെ ബക്കളം തറോല്‍ കണ്ണന്‍ഗുരുക്കള്‍ സ്മാരക വായനശാലയില്‍ ചൊവ്വാഴ്ച നടത്തിയ സിറ്റിങില്‍ 18 പേര്‍ മാത്രമാണ് ഹാജരായത്. ഇവരാരും തന്നെ താക്കോല്‍ കൈമാറാന്‍ തയ്യാറായില്ല. നോട്ടീസ് കൈപ്പറ്റി 60 ദിവസത്തിനകം ബന്ധപ്പെട്ട റവന്യു ഇന്‍സ്പക്ടര്‍വശം രേഖാമൂലം വീടിന്റെ താക്കോല്‍ ഏല്‍പിച്ച് കൊടുത്ത് ഭൂമിയില്‍നിന്നും ഒഴിഞ്ഞു പോകണമെന്ന് ഭൂവുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി റവന്യൂ ഇന്‍സ്പക്ടര്‍ പറഞ്ഞു.

ജീവിതകാലം മുഴുവന്‍ കഴിയാനായി ഉണ്ടാക്കിയ വീട്ടില്‍നിന്നും ഒഴിഞ്ഞുപോകേണ്ടിവരുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക ഉപയോഗിച്ച് പുതിയ വീട് വെക്കാനോ വില കൊടുത്ത് വാങ്ങാനോ തികയില്ലെന്നാണ് കെട്ടിട ഉടമകളുടെ പരാതി.

ഇതോടെ കീഴാറ്റൂര്‍ വയല്‍ നികത്തലിനെതിരെയുളള സമരത്തെ പ്രതിരോധിക്കാന്‍ വലിയ വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ഭരണ പക്ഷം നടത്തിയ പ്രചരണങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും ആക്ഷേപമുയരുന്നുണ്ട്. നാടിന്റെ സമഗ്രവികസനത്തിന് വഴിവെക്കുന്ന നാലുവരിപാതയുടെ വികസനത്തിന് ഭൂമിവിട്ടു നല്‍കുന്നവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

English summary
national road development Landlords Dissatisfied
topbanner

More News from this section

Subscribe by Email