Sunday June 16th, 2019 - 8:55:am
topbanner
topbanner

പാത്താമുട്ടം കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എന്‍.ജയരാജ് എം.എല്‍.എ

princy
പാത്താമുട്ടം കരോള്‍ സംഘത്തെ ആക്രമിച്ച സംഭവം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എന്‍.ജയരാജ് എം.എല്‍.എ

കോട്ടയം:പാത്താമുട്ടം സെന്റ് പോള്‍സ് ആഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന കരോള്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഭയന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടില്‍ പോകാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ പള്ളിയില്‍ തന്നെ കഴിയേണ്ടിവരുന്നത് കേരളത്തിനാകെ അപമാനമാണ്. ഇക്കാര്യത്തില്‍ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. പത്താമുട്ടം വിഷയത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാനപരമായ പ്രകടത്തിനുനേരെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രകോപനം പ്രതിഷേധാര്‍ഹമാണ്.

വാര്‍ത്ത പുറംലോകത്തേക്ക് അറിയിക്കേണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് അക്രമണവും അപലപനീയമാണ്. സി.പി.എം ന് ഒത്താശചെയ്യുന്ന പോലീസിന്റെ നടപടികള്‍ മൂലം ഇന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്നും ജയരാജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍, അഡ്വ.പ്രിന്‍സ് ലൂക്കോസ്, ജോബ് മൈക്കിള്‍, വിജി എം,തോമസ്, സ്റ്റീഫന്‍ ജോര്‍ജ്, സാജന്‍ ഫ്രാന്‍സിസ്, ജോസ് ടോം, ജോസഫ് ചാമക്കാല, സജി മഞ്ഞക്കടമ്പില്‍, സിറിയക് ചാഴിക്കാടന്‍, എന്‍.എം തോമസ്, രാജു ആലപ്പാട്ട്, തോമസ് മൂഴിപ്പാറ, സാനിച്ചന്‍ ഫിലിപ്പ്, ഗൗതം എസ്.നായര്‍, ജോജി കുറുത്തിയാന്‍, എസ്.ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Read more topics: kottayam, N. Jayaraj, MLA
English summary
N. Jayaraj MLA statement about attack against Karol Sangam Pathamuttam
topbanner

More News from this section

Subscribe by Email