Monday October 22nd, 2018 - 2:50:am
topbanner
Breaking News

മുസ്‌ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃക: തിരുവഞ്ചൂര്‍

NewsDesk
 മുസ്‌ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃക: തിരുവഞ്ചൂര്‍

കോട്ടയം: ജീവകാരുണ്യ രംഗത്ത് മുസ്‌ലിം ലീഗ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും ഇക്കാര്യത്തില്‍ മഹിതമായ പാരമ്പര്യമാണ് മുസ് ലിം ലീഗിനുള്ളതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രസ്താവിച്ചു.

മുസ്‌ലിം ലീഗ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെയും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമസാന്‍ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ വിഷമത അനുഭവിക്കുന്നവരെ സഹായിക്കുകയും അവരോടൊപ്പം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുമ്പോഴാണ് റമസാനിലെ നോമ്പ് അര്‍ഥപൂര്‍ണ്ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ അസീസ് കുമാരനല്ലൂര്‍ അധ്യക്ഷത വഹിച്ചു. തിരുനക്കര പള്ളി ഇമാം താഹാ മൗലവി അല്‍ ഹസനി പ്രാര്‍ഥന നിര്‍വ്വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ജന.സെക്രട്ടറി റഫീഖ് മണിമല, വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ കെ മേത്തര്‍, സെക്രട്ടറി പി.എസ് ബഷീര്‍ എന്നിവര്‍ കിറ്റ് വിതരണം നിര്‍വ്വഹിച്ചു.  നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് എ.എ ലത്തീഫ് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്കുട്ടി, ജില്ലാ ജന.സെക്രട്ടറി പി.കെ അബ്ദുല്‍ സലാം, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത്, ജില്ലാ പ്രസിഡന്റ് വി.ബാബു, പി.ഇ അബ്ദുല്‍ കരിം, കെ.എന്‍ കാസിം, കെ.പി ഇസ്മായില്‍, വി.ഒ ഷാഹുല്‍ ഹമീദ്, പി.എസ് ഹമീദ്, കെ.പി മുഹമ്മദ്കുട്ടി, ഷമീര്‍ വളയംകണ്ടം, ടി.എം ഹാഷിം, അന്‍സാരി കോട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Muslim League Charity activities model Thiruvanchoor
topbanner

More News from this section

Subscribe by Email