Friday August 23rd, 2019 - 10:35:am
topbanner
topbanner

കണ്ണൻ ദേവൻ തേയിലത്തോട്ടത്തിൽ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം

fasila
കണ്ണൻ ദേവൻ തേയിലത്തോട്ടത്തിൽ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം

മൂന്നാർ: തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ അയ്യനാരുടെ ഒൻപതു മാസം ഗർഭിണിയായ ജേഴ്‌സി പശുവിനെയാണു കഴിഞ്ഞ ദിവസം പുലി ആക്രമിച്ചു കൊന്നത്.

ഞായറാഴ്ച മേയാൻ അഴിച്ചുവിട്ടിരുന്ന പശു തിരികെ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ തേയിലത്തോട്ടത്തിലെ 22-ാം നമ്പർ ഫീൽഡിലാണു ജഡം കണ്ടെത്തിയത്. ഇതിനു സമീപം പുലിയുടെ കാൽപാടുകളും കണ്ടെത്തി. മൂന്നാർ സീനിയർ വെറ്ററിനറി സർജൻ ഡോ. വി.സെൽവത്തിന്റെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തി.

ഈ മാസം ഏഴിന് ഇതേ എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ കുമാറിന്റെ കറവപ്പശുവിനെയും കിടാവിനെയും പുലി ആക്രമിച്ചു കൊന്നിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പുലി തോട്ടം തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുകയാണ്.

Read more topics: Munnar, Leopard,
English summary
The presence of Leopard again in kannan devan tea plantation
topbanner

More News from this section

Subscribe by Email