topbanner
Sunday February 25th, 2018 - 5:18:pm
topbanner
Breaking News

വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് ജനപ്രതിനിധികളും സംഘടനകളും അക്കാദമിക് രംഗത്തിൽ ഇടപെടണം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

Neethu
വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് ജനപ്രതിനിധികളും സംഘടനകളും അക്കാദമിക് രംഗത്തിൽ ഇടപെടണം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

പാലക്കാട്: ജനപ്രതിനിധികളുടെയും സംഘടനകളുടെയും അക്കാദമിക രംഗത്തെ ഇടപെടലിലൂടെ മാത്രമേ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി കൈവരിക്കാനാകൂവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എം.ബി. രാജേഷ് എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഡിക്റ്റ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം ലയൺസ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക മികവാണ് ഒാരോ വിദ്യാലയത്തിന്റെ മികവ്. കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും നൽകലല്ല യഥാർത്ഥ വിദ്യാഭ്യാസ പുരോഗതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ തഴയപ്പെട്ടു പോകരുതെന്നതിനാലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ ആരംഭിച്ചത്.

പണമില്ലാത്ത എല്ലാ വിദ്യാർഥികൾക്കും മികവാർന്ന വിദ്യാഭ്യാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക്കാകാൻ പോവുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾ പഠനത്തിലേക്കാളുപരി നേടിയ അറിവുകൾ ചിന്തയിലേക്കുയർത്താൻ ശ്രമിക്കണമെന്നും മന്ത്രി ഒാർമ്മിപ്പിച്ചു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്ലസ് വൺ വിദ്യാർഥികൾക്കാണ് എം.ബി. രാജേഷ് എം.പി സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. നൂറ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ വീതം രണ്ട് വർഷത്തേക്കാണ് സ്കോളർഷിപ്പ്. എട്ടാം ക്ലാസ് മുതൽ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിച്ച വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവരെയാണ് സ്കോളർഷിപ്പിന് പരിഗണിച്ചത്. വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് സൂക്ഷ്മ പരിശോധനയ്ക്കും വിദഗ്ധ സമിതിയുടെ ഗൃഹസന്ദർശനത്തിനും ശേഷമാണ് സ്കോളർഷിപ്പിനായി വിദ്യാർഥികളെ തിരഞ്ഞെടുത്തത്. വിവിധ സന്നദ്ധസംഘടനകൾ വഴിയാണ് സ്കോളർഷിപ്പ് തുക കണ്ടെത്തിയത്.

സ്കോളർഷിപ്പ് വിതരണോദ്ഘാടന ചടങ്ങിൽ എം.ബി. രാജേഷ് എം.പി അധ്യക്ഷത വഹിച്ചു. പാലക്കാട് എെ.എെ.ടി അധ്യാപകൻ പ്രൊഫ. എ.പി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബിനുമോൾ, എെ.ടി.എെ ജനറൽ മാനേജർ പ്രേംചന്ദ്, പാലക്കാട് നഗരസഭാ കൗൺസിൽ അംഗം പി.ജി. രാംദാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, ബാങ്കേഴ്സ് അക്കാദമി ഭാരവാഹി ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പ്രഡിക്ട് കൺവീനർ അജിത് സഖറിയ സ്വാഗതവും കോ-ഒാർഡിനേററർ അനീഷ് എം.ആർ. നന്ദിയും പറഞ്ഞു.

English summary
Motivet education development representatives
topbanner

More News from this section

Subscribe by Email