topbanner
Thursday September 21st, 2017 - 7:39:pm
topbanner

സംസ്ഥാനത്ത് കൂടുതൽ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രൻ

suvitha
സംസ്ഥാനത്ത് കൂടുതൽ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രൻ

കാസർകോട്: സംസ്ഥാനത്ത് ആദ്യ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് 50 വർഷം പിന്നിടുന്ന വേളയിൽ നിലവിലുളള 12 ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പുറമെ നാലെണ്ണംകൂടി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഉദുമ നാലാംവാതുക്കലിൽ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. മികച്ച തൊഴിൽ സംരംഭം എന്ന നിലയിൽ ഇതുപോലുളള കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതാണ്. എന്നാൽ സ്ഥലദൗർലഭ്യമാണ് പ്രധാന തടസ്സം.

സൗജന്യമായി സ്ഥലം നൽകാൻ തയ്യാറായാൽ കൂടുതൽ കൂടുതൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ പല കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നത് ശരിയല്ലാത്ത പ്രവണതയാണ്. നിർമ്മാണം ആരംഭിച്ചിട്ടും ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും പൂർത്തിയാകാത്ത കെട്ടിടങ്ങളുണ്ട്. ടൂറിസം വകുപ്പ് ഇൗ നില വെച്ചുപൊറുപ്പിക്കില്ല. സർക്കാർ ഏജൻസികളായി പ്രവർത്തിക്കുന്നവർ ഏറ്റെടുത്ത ഉത്തരവാദിത്വം നിർവ്വഹിക്കണം. വീഴ്ച വരുത്തുന്നവരെ ടൂറിസം വകുപ്പ് ഒഴിവാക്കും. 2011 ൽ ആരംഭിച്ച ഉദുമ ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം നിർമ്മാണം പൂർത്തിയാക്കാൻ ആറ് വർഷം എടുത്തു എന്നുളളത് ഒരിക്കലും ക്ഷമിക്കാൻ പാടില്ലാത്ത കുറ്റമാണെന്ന് മന്ത്രി പറഞ്ഞു.

വടക്കെ മലബാറിൽ ടൂറിസം പടർന്നുപന്തലിക്കുന്ന സാഹചര്യത്തിൽ എട്ട്നദികളെ ബന്ധിപ്പിച്ച് 300 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കയാണ്. ഉത്തരവാദിത്വ ടൂറിസവും സർക്കാർ മേ•യേ#ാടെ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 30 സെന്റ് സ്ഥലം സൗജന്യമായി നൽകിയ കല്ലട്ര മാഹിൻ ഹാജിയോടുളള ആദരസൂചകമായി മകൻ കല്ലട്ര അബാദുൾ റഹ്മാനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മാഹിൻ ഹാജിയുടെ സേവനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ കുഞ്ഞിരാമൻ എം എൽ എ അധ്യക്ഷത വഹിച്ചു.

എം രാജഗോപാലൻ എം എൽ എ, മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ മുഖ്യാതിഥികളായി. ടൂറിസം ജോയിന്റ് ഡയറക്ടർ സി എൻ അനിതകുമാരി സ്വാഗതവും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം രഘുദാസൻ നന്ദിയും പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എൻ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ഗൗര് , ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മുഹമ്മദലി വാർഡ് മെമ്പർ ഹമീദ് മാങ്ങാട് ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ടി കെ മൻസൂർ പ്രസംഗിച്ചു.

English summary
More Foodcraft Institutes will be set up in the state: Minister Kadakampali Surendran
topbanner topbanner

More News from this section

Subscribe by Email