Thursday February 21st, 2019 - 7:47:pm
topbanner

പരിഭാഷ ചതിച്ചു; കെ സുരേന്ദ്രന് പ്രധാനമന്ത്രിയുടെ ശാസനയും കിട്ടി

NewsDesk
പരിഭാഷ ചതിച്ചു; കെ സുരേന്ദ്രന് പ്രധാനമന്ത്രിയുടെ ശാസനയും കിട്ടി

തൃശൂര്‍: പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ കേരള സന്ദര്‍ശനത്തില്‍ കെ സുരേന്ദ്രന് പരസ്യ ശാസന. തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ പൊതുയോഗത്തില്‍ കെ സുരേന്ദ്രനെ പരസ്യമായി മോദി ശാസിച്ചു. മോദിയുടെ പ്രഭാഷണത്തിന്റെ പരിഭാഷകനായി എത്തിയ കെ സുരേന്ദ്രന്‍ തന്റെ ഇംഗിതത്തിനനുസരിച്ച് പ്രസംഗം തര്‍ജ്ജിമ ചെയ്തു.

വേദിയില്‍ ഉണ്ടായിരുന്ന ഹിന്ദി അറിയാവുന്ന നേതാക്കള്‍ പരിഭാഷയിലെ വൈരുദ്ധ്യം ചൂണ്ടികാണിച്ചു. ഇതോടെ പ്രധാനമന്ത്രി കെ സുരേന്ദ്രനെ ശാസിയ്ക്കുകയും ചെയ്തു. പ്രസംഗ ഹിന്ദി അറിയാവുന്ന ആരെങ്കിലും പരിഭാഷപ്പെടുത്തണമെന്ന് ആവശ്യം മുന്നോട്ടുവയ്ക്കുകയും ചെയ്തു.

കേരളത്തില്‍ വൈകിയെത്തിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പരിഭാഷകനായ സുരേന്ദ്രന്‍ അതിനെ പരിഭാഷപ്പെടുത്തിയത് ഇങ്ങനെയായിരുന്നു’കേരളത്തില്‍ എത്തിയതില്‍ സന്തോഷമെന്നായിരുന്നു’. തുടര്‍ന്ന് പ്രസംഗം മറ്റാരെങ്കിലും തര്‍ജിമ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി ഒരു മിനിട്ടോളം മൗനം പാലിച്ച് നില്‍ക്കേണ്ടി വന്നു. ശേഷം ബിജെപി സംസ്ഥാപ്രസിഡന്റ് വി മുരളീധരന്‍ പരിഭാഷകന്റെ ചുമതല ഏറ്റെടുത്തു.

Viral News

Read more topics: Modi, prime minister, K. Surendran
English summary
Modi scold K Surendran on speech translation
topbanner

More News from this section

Subscribe by Email