Saturday May 25th, 2019 - 12:52:pm
topbanner
topbanner

തളിപ്പറമ്പ്: ആധുനിക ചികിത്സാരംഗം നിരവധി പ്രശ്നങ്ങൾ നേരിടുന്നു; ഡോ.പി.ജയദേവന്‍

suvitha
തളിപ്പറമ്പ്: ആധുനിക ചികിത്സാരംഗം നിരവധി പ്രശ്നങ്ങൾ നേരിടുന്നു; ഡോ.പി.ജയദേവന്‍

തളിപ്പറമ്പ്: ആധുനിക ചികില്‍സാരംഗം ഇന്ന് നേരിടുന്ന ഏക പ്രശ്‌നം എന്ത് ചെയ്താലും ഡോക്ടര്‍മാരില്‍ മാത്രം കുറ്റം കണ്ടെത്തുന്ന പൊതുജനങ്ങളും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.ജയദേവന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനശാഖയായ അക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് ഉത്തരമേഖലാ സമ്മേളനം തളിപ്പറമ്പ് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികില്‍സിക്കുന്ന രോഗി മരിക്കരുത് എന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് ചികില്‍സിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുപോലും ഇതിന്റെ പ്രതിഫലനം ഇന്ന് ദൃശ്യമാണ്, പതിവില്‍ നിന്ന് വ്യത്യസ്തമായി മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണിപ്പോള്‍. അനുനിമിഷം ആധുനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മെഡിക്കല്‍ രംഗത്ത് ഡോക്ടര്‍മാര്‍ മരണം വരെ പഠിതാക്കളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎ എഎംഎസ് കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.സുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡോ.റോയ്.ആര്‍.ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.പി.വി.ജോര്‍ജ്, ഡോ.എം.മാത്യൂസ്, ഡോ.കെ.ടി.മാധവന്‍, ഡോ.കെ.വി.മുകുന്ദന്‍, ഡോ.ടി.ഡി.അനൂപ്, ഡോ.എ.ആര്‍.അനൂപ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം നാല് വരെ മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയും നടന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിലെ ഡോ.ആഷിഷ്‌കുമാര്‍ ഹൃദ്രോഗ ചികില്‍സാ രംഗത്തെ നൂതന രീതികളേക്കുറിച്ചും, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ.ചാള്‍സ് പനയ്ക്കല്‍ കരള്‍ രോഗങ്ങളേക്കുറിച്ചും, ന്യൂറോ സര്‍ജറിയില്‍ ഡോ. മിഷേല്‍ ജോണിയും, വിത്ത് കോശങ്ങളുടെ ഗവേഷണത്തേക്കുറിച്ച് മംഗലാപുരം കെ.എസ് ഹെഗ്ഡെ മോഡിക്കല്‍ കോളജിലെ ഡോ.മോഹന്‍, അസ്ഥികളിലെ പൊട്ടലുകളേക്കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡോ.കൃഷ്ണകുമാര്‍,

കുട്ടികളിലെ നാഡീവ്യൂഹ വ്യവസ്ഥയേക്കുറിച്ച് മംഗലാപുരം കെഎംസി ആശുപത്രിയിലെ ഡോ.ഹര്‍ഷ പ്രസാദ, ന്യൂറോ റേഡിയോളജിയെക്കുറിച്ച് മംഗലാപുരം ഇന്ത്യാന ആശുപത്രിയിലെ ഡോ.ദിലീപ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാലക്കാട് മുതലുള്ള അഞ്ച് ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം പതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ.ജോസഫ് ബനവന്‍, ഡോ.വിട്ടല്‍ദാസ് പൈ, ഡോ.ലത മേരി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

English summary
Modern medical care is experiencing a number of problems: dr.p jayadeevan
topbanner

More News from this section

Subscribe by Email