Sunday April 21st, 2019 - 8:15:am
topbanner
topbanner

പാവപെട്ട കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാതെ വന്‍കിട മുതലാളിമാരുടെ കടങ്ങൾ എഴുതിതള്ളുന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്റെത് : മന്ത്രി വി. എസ് സുനില്‍കുമാര്‍

princy
പാവപെട്ട കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാതെ വന്‍കിട മുതലാളിമാരുടെ കടങ്ങൾ എഴുതിതള്ളുന്ന നിലപാടാണ്  കേന്ദ്ര സർക്കാറിന്റെത്  :  മന്ത്രി വി. എസ് സുനില്‍കുമാര്‍

തൃശ്ശൂർ: 93 ശതമാനം ജനങ്ങള്‍ക്കും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ഏക സംസഥാനമായി കേരളം മാറിയെന്നും വികസനം എന്ന് പറയുന്നത് സമ്പത്തിന്റെ ജനാധിപത്യ വിതരണമാണന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂർ കോര്‍പ്പറേഷന്റെ ലൈഫ്-പി എം എ വൈ പദ്ധതി പ്രകാരം 800 പേര്‍ക്ക് ഒന്നാം ഗഡു വിതരണത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പല സംസഥാനങ്ങളിലും വീട് ഇല്ലാത്തവര്‍ 67 ശതമാനം വരും കേരളത്തില്‍ അത് 7 ശതമാനമായി മാറി കൊണ്ടിരിക്കുകയാണ് 100 ശതമാനം സാക്ഷരത,93 ശതമാനം ജനങ്ങള്‍ക്ക് കുടിവെളളം,വൈദ്യുതി ,എല്ലാ പഞ്ചായത്തുകളിലും പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ഒന്നില്‍ കൂടുതല്‍ പള്ളികൂടങ്ങള്‍,സുഗമായ യാത്രകള്‍ക്ക് വേണ്ടിയുള്ള സഞ്ചാരയോഗ്യമായ റോഡുകള്‍ എന്നിങ്ങനെ നീളുന്നു കേരളത്തിന്റെ അടിസഥാന വികസനങ്ങള്‍.

പാവപെട്ട കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാതെ വന്‍കിട കുത്തക മുതലാളിമാരുടെ കോടികണക്കിന് വരുന്ന കടങ്ങൾ  എഴുതിതള്ളുന്ന നിലപാടാണ്  കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്ന്ത്. എന്നാല്‍ കേരളത്തില്‍ വികസനത്തിന്റെ എല്ലാ ഗുണങ്ങളും എല്ലാവരിലും ഒരോ പോലെ എത്തിക്കുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു അഡ്വ കെ രാജന്‍ എം എല്‍ എ മുഖ്യതാഥിയായിരുന്നു ചടങ്ങില്‍ പ്രമുഖ മേളകലാകരനും ഇലഞ്ഞിത്തറമേളത്തില്‍ പ്രമുഖ സഥാനം വഹിക്കുന്നനവരുടെ കൂട്ടത്തില്‍ ഉളള കേളപനാരത്ത അരവിന്ദക്ഷമാരാര്‍ക്ക് മന്ത്രി പദ്ധതി തുകയുടെ ആദ്യഗഡു നല്‍കിയാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത് ഡെപ്യൂട്ടിമേയര്‍ റാഫി ജോസ് പി , പി സുകുമാരന്‍, വര്‍ഗ്ഗിസ് കണ്ടുംകുളത്തി , ഷീബ ബാബു, കെ രവിന്ദ്രന്‍,,അഡ്വ വി എന്‍ നാരായണന്‍, കോര്‍പ്പരേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Read more topics: kerala, minister, v.s sunil kumar
English summary
Minister V. S Sunil Kumar in trissure life program
topbanner

More News from this section

Subscribe by Email