Thursday April 18th, 2019 - 10:06:pm
topbanner
topbanner

തൃശൂര്‍ മൃഗശാലയുടെ സ്ഥലം ജില്ലാ പൈതൃക മ്യൂസിയം വികസനത്തിന് പരിഗണിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

NewsDesk
തൃശൂര്‍ മൃഗശാലയുടെ സ്ഥലം ജില്ലാ പൈതൃക മ്യൂസിയം  വികസനത്തിന് പരിഗണിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തൃശൂര്‍: മൃഗശാല നഗരത്തില്‍ നിന്നു മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പരിഗണിക്കുമെന്ന് സംസ്ഥാന തുറമുഖ, പുരാവവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ചെമ്പുക്കാവ് കൊല്ലങ്കോട് പാലസിലെ ജില്ലാപൈതൃക മ്യൂസിയം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി ശ്രീ വി.എസ് സുനില്‍കുമാറാണ് മ്യൂസിയം വികസിപ്പിക്കുക എന്ന ആശയം മന്ത്രിക്കു മുന്നില്‍ വച്ചത്. പുതിയ തലമുറയെ കൂടി കണക്കിലെടുത്തു കൊണ്ടാണ് കൊല്ലങ്കോട് കൊട്ടാരത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി. അക്കാദമികമായ താത്പര്യത്തോടെയാകണം വിദ്യാര്‍ത്ഥി സമൂഹം ഈ മ്യൂസിയത്തെ സമീപിക്കേണ്ടത്. ഉത്കൃഷ്ടമായ ചരിത്രബോധം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ നാടിനെ നയിക്കാന്‍ പ്രാപ്തരായ പൗരډാരെ സൃഷ്ടിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ എല്ലാ മ്യൂസിയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.

തികച്ചും ജനകീയമായ രീതിയിലാണ് പൈതൃക പദ്ധതികളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. മൃഗശാല നഗരത്തിനു പുറത്തേയ്ക്ക് മാറ്റുന്നതോടെ മ്യൂസിയം വികസനത്തിന് സ്ഥലം ലഭിക്കും. ഇതു കൂടാതെ ബൃഹത്തായ സാംസ്കാരിക നിലയവും തൃശൂരില്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെയും വിശിഷ്യാ തൃശൂരിന്‍റെയും സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്നതാണ് ജില്ലാ പൈതൃക മ്യൂസിയം. തൃശൂര്‍ പൂരം മുതല്‍ കുമ്മാട്ടി, കാളകളി തുടങ്ങിയ എല്ലാ സാംസ്കാരിക പൈതൃക സമ്പത്തുകളും തനിമ നഷ്ടപ്പെടാതെ കൈമാറിവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലംങ്കോട് രാജാവായിരുന്ന സര്‍ വാസുദേവരാജയാണ് തന്‍റെ മകള്‍ക്കായി 1905-ല്‍ ഈ കൊട്ടാരം പണി കഴിപ്പിച്ചത്. ചുവര്‍ചിത്രകലാ മ്യൂസിയമായിരുന്ന ഇത് 2013-ലാണ് ജില്ലാ പൈതൃക മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. 3.96 കോടി രൂപ ചെലവഴിച്ചാണ് കൊട്ടാരത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2016-ല്‍ തുറന്ന മ്യൂസിയത്തിന്‍റെ രണ്ടാം ഘട്ട നവീകരണപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്.

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നാല്പതില്‍പരം കലാകാരډാരെ പങ്കെടുപ്പിച്ച് 750 മീറ്റര്‍ നീളത്തില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ച ചുറ്റുമതില്‍, നാടന്‍കലാ ഗാലറി, ചുവര്‍ചിത്ര ഗാലറി, മറ്റു മൂന്ന് ഗാലറികള്‍, ടിക്കറ്റ് ഹൗസ്, ശുചിമുറികള്‍, തുറന്ന വേദി, നടപ്പാത, സിസിടിവി സൗകര്യം, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. രണ്ടാം ഘട്ട വികസനത്തിന് 1,53,40,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ഗാലറികളുടെ പുനര്‍രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്‍വിസ് മള്‍ട്ടിമീഡിയ ആണ്.

നഗരസഭാ മേയര്‍ ശ്രീമതി അജിത ജയരാജന്‍ മുഖ്യാതിഥിയായിരുന്നു. കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ടവതരിപ്പിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ശ്രീ ജെ രജികുമാര്‍ സ്വാഗതവും പുരാവസ്തു വകുപ്പ് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ശ്രീമതി കെ.ആര്‍ സോന നന്ദിയും പറഞ്ഞു. മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗംഗാധരന്‍, പുരാവവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
district Heritage Museum in Thrissur: Minister Ramachandran Kadannappally
topbanner

More News from this section

Subscribe by Email