Wednesday September 26th, 2018 - 12:37:am
topbanner

അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എൻജിനിയർമാർക്കുണ്ടാവണം: മന്ത്രി ഡോ. തോമസ് എെസക്ക്

fasila
അഴിമതി രാഹിത്യത്തിനൊപ്പം പരിസ്ഥിതി ആശങ്കകളും എൻജിനിയർമാർക്കുണ്ടാവണം: മന്ത്രി ഡോ. തോമസ് എെസക്ക്

തിരുവനന്തപുരം: അഴിമതി രാഹിത്യത്തോടൊപ്പം പരിസ്ഥിതി ആശങ്കകളും എൻജിനയർമാർക്കുണ്ടാവണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് എെസക്ക് പറഞ്ഞു. മൂന്നാമത് എൻജിനിയേഴ്സ് കോൺഗ്രസ് നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് അനുയോജ്യമായ നിർമാണ രീതികളും ഉത്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറാവണം. കേരളത്തിന്റെ വികസനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപം ആകർഷിക്കുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം.

തങ്ങളുടെ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ച തൊഴിൽ നേടുകയാണ് പുതിയ തലമുറയുടെ ലക്ഷ്യം. അതിനനുസരിച്ച് പുതിയ തൊഴിൽ കേരളത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ പരിസ്ഥിതി നിയമങ്ങളെയും തൊഴിൽ നിയമങ്ങളെയും കാറ്റിൽ പറത്തി ഇവിടെ വ്യവസായങ്ങൾ ആരംഭിക്കാനാവില്ല. അതേസമയം ഇവിടെ വ്യവസായം ആരംഭിക്കാനെത്തുന്നവർക്ക് ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കാനാവണം. ജില്ലാ റോഡുകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയരണം. മികച്ച റോഡുകൾക്കായുള്ള നിക്ഷേപം കേരളത്തിന്റെ ടൂറിസം വികസനത്തിന് സഹായിക്കും.

മികച്ച തീരദേശപാതയ്ക്കൊപ്പം ലോക നിലവാരത്തിലുള്ള സൈക്ക്ളിംഗ് ട്രാക്ക് ഒരുക്കുന്നതിന് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് സഹായകരമാവുമെന്ന് മന്ത്രി പറഞ്ഞു. എൻജിനിയർ എന്ന മാസിക മന്ത്രി പ്രകാശനം ചെയ്തു.
സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ 40 ശതമാനം റോഡുകളും തകർന്നിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അപ്പർ കുട്ടനാട്ടിലെ എല്ലാ റോഡുകളും തകർന്നിട്ടുണ്ട്. ഇവ പൂർവസ്ഥിതിയിലാക്കേണ്ടതുണ്ട്. ആധുനിക രീതിയിൽ റോഡുകൾ പുനർനിർമിക്കണം.

ഇതിനാവശ്യമായ പദ്ധതികൾ ആഗസ്റ്റ് അഞ്ചിനകം സർക്കാരിന് ലഭ്യമാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അപാകതകൾ പരിഹരിച്ച് പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകണം. സർക്കാരിന്റേത് വികസനത്തിന് അനുകൂലമായ നിലപാടാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ മൊബൈൽ ആപ്പ് മന്ത്രി പ്രകാശനം ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ചടങ്ങിൽ വായിച്ചു.
പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധനറാവു, അഡീഷണൽ സെക്രട്ടറി അജിത് പാട്ടീൽ, ചീഫ് എൻജിനിയർ എം. എൻ. ജീവരാജ് എന്നിവർ സംസാരിച്ചു.

English summary
Minister DrThomas Isaac third engineers congress inaugurated in nishagandhi
topbanner

More News from this section

Subscribe by Email