Tuesday February 19th, 2019 - 8:40:pm
topbanner

കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

NewsDesk
കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തളിപ്പറമ്പ്: കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നേരം 5.15 നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ മാധവപൊതുവാളിന്റെ വീട്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം വെച്ച് തൊഴുത അദ്ദേഹം ഭരണി നക്ഷത്രത്തില്‍ പട്ടം-താലി-നെയ്യമൃത്-പുഷ്പാഞ്ജലി വഴിപാടുകളും നടത്തി. ഭാര്യ മൃദുല ടി.പ്രധാന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.സത്യപ്രകാശന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്ക്ക്, സംസ്ഥാന കമ്മറ്റി അംഗം എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്, മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന്‍, ജോല്‍സ്യര്‍ മാധവ പൊതുവാള്‍ എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ക്ഷേത്ര കവാടത്തില്‍ വെച്ച് ടിടികെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇ.പി.ഹരിജയന്തന്‍ നമ്പൂതിരിപ്പാട്, തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും മന്ത്രി ദര്‍ശനം നടത്തി. മുക്കാല്‍ മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച മന്ത്രി ആറോടെ പയ്യന്നൂരിലേക്ക് പോയി.

Viral News

English summary
Petrolium Minister Dharmendra Pradhan visit Rajarajeshwara Temple taliparamba
topbanner

More News from this section

Subscribe by Email