topbanner
Monday December 18th, 2017 - 4:10:pm
topbanner
topbanner

മീസില്‍സ് റൂബെല്ല: രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ പ്രതിരോധകുത്തിവെപ്പെടുത്തു

fasila
മീസില്‍സ് റൂബെല്ല: രണ്ടു ലക്ഷത്തിലധികം  കുട്ടികള്‍ പ്രതിരോധകുത്തിവെപ്പെടുത്തു

കൊച്ചി: മീസില്‍സ്-റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍  രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ പ്രതിരോധകുത്തിവെപ്പ് എടുത്ത് കഴിഞ്ഞു. ഇന്ന് ജില്ലയില്‍  പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികളുടെ എണ്ണം 29,670 ആണ്. ജില്ലയില്‍ ഇതുവരെ 2,05,890 കുട്ടികളാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 35,211 കുട്ടികള്‍ 5 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. 68,533 കുട്ടികള്‍ 5 വയസ്സിനും 10 വയസ്സിനുമിടയില്‍ പ്രായമുള്ളവരും,  1,02,146 കുട്ടികള്‍ 10 വയസ്സിനും 15 വയസ്സിനുമിടയിലുള്ളവരുമാണ്. പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികളില്‍ 1,02,709 പേര്‍ ആണ്‍കുട്ടികളും, 1,03,181 പേര്‍ പെണ്‍കുട്ടികളുമാണ്.
 
ജില്ലയിലെ 9  മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള 6,76,106 കുട്ടികള്‍ക്കാണ് മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കി ഈ രോഗങ്ങളെ നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാക്കുവാനുള്ള ചരിത്രദൗത്യം പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സ്‌കൂളുകളിലും, സ്ഥിരംരോഗപ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിലും  മാത്രമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുവാന്‍ കഴിഞ്ഞത്. അടുത്തയാഴ്ച്ച മുതല്‍ അങ്കണവാടികളിലേക്കും, പ്ലേ സ്‌കൂളുകളിലേക്കും, നഴ്‌സറികളിലേക്കും പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി മുന്നോട്ട് വന്നു തുടങ്ങി.
 
കുത്തിവെപ്പ് പൂര്‍ത്തീകരിച്ച സ്‌കൂളുകളില്‍ വിട്ടുപോയ  കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുവാന്‍ മാത്രമായി മറ്റൊരു ദിവസം നല്‍കി കഴിഞ്ഞു. കുത്തിവെപ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയുന്ന സമീപനമാണ് എല്ലായിടത്തും രക്ഷിതാക്കള്‍ സ്വീകരിച്ചത്. ചിലയിടങ്ങളില്‍ പി.ടി.എ ഭാരവാഹികള്‍ തന്നെ പ്രതിരോധ കുത്തിവെപ്പിന് വേണ്ട സഹായങ്ങളും ചെയ്തു നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ ഹെഡ് മാസ്റ്റര്‍മാരോടൊപ്പം സ്‌കൂള്‍ തല  നോഡല്‍ ടീച്ചര്‍മാര്‍ ക്യാമ്പയിനിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നല്‍കുന്നത്  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഡോക്ടര്‍മാര്‍ക്കും അത്യധികം ആശ്വാസം പകരുന്നുണ്ട്.
 
കാമ്പയിനിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ മാനേജ്‌മെന്റുകള്‍, സഹോദയ, എന്നിവര്‍ കാര്യക്ഷമമായ പിന്തുണ നല്‍കി വരുന്നു. പദ്ധതി വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ  ലോകാരോഗ്യ സംഘടനയുടെ മുഖ്യപ്രതിനിധി ഡോ. എസ്. ബി. റൂട്ട്‌റേ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.   

 

Read more topics: Measles, Ruella, children
English summary
Measles Ruella: Over two lakh children are defensive
topbanner topbanner

More News from this section

Subscribe by Email