Sunday December 16th, 2018 - 12:01:am
topbanner

മട്ടന്നൂർ ബസ്സ്റ്റാൻഡിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കി

Renjini
മട്ടന്നൂർ ബസ്സ്റ്റാൻഡിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കി

മട്ടന്നൂർ: ശോചനീയാവസ്ഥയിലായ മട്ടന്നൂർ ബസ്സ്റ്റാൻഡിലെ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു നീക്കി. ഇന്നു രാവിലെയോടെ  കെട്ടിടം പൂർണമായും പൊളിച്ചത്.  വർഷങ്ങൾ പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ സീലിംഗ് അടക്കമുള്ള ഭാഗം  തകർന്നു വീഴാൻ തുടങ്ങിയതോടെയാണ് പൊളിച്ചുമാറ്റാൻ നഗരസഭ തീരുമാനിച്ചത്.

ഷോപ്പിംഗ് കോംപ്ലക്സിലെ  വ്യാപാരികളെ നഗരസഭയുടെ മറ്റു ഷോപ്പിംഗ് കോംപ്ലക്സിലും മാളിലും  പുനരധിവസിപ്പിച്ചാണ്  കെട്ടിടം  പൊളിച്ചു നീക്കാൻ  ടെൻഡർ  നൽകിയത്. കഴിഞ്ഞ മെയ് മാസത്തിൽ ടെൻഡർ നൽകിയിരുന്നുവെങ്കിലും കരാറുകാരൻ വൈകിപ്പിച്ചതാണ് കെട്ടിടം പൊളിക്കുന്നതിൽ കാലതാമസമുണ്ടായത്.  പഴയ കെട്ടിടം പൊളിഞ്ഞതോടെ ബസ്സ്റ്റാൻഡ്  സൗകര്യം വർധിച്ചു.

English summary
The municipal shopping complex complex at Mattannur Bus Stand has been demolished
topbanner

More News from this section

Subscribe by Email