Sunday September 23rd, 2018 - 12:32:am
topbanner

മട്ടന്നൂർ; ചാലോട് ടൗണിൽ ലോറി കടയിലേക്ക് പാഞ്ഞുകയറി 3 പേർക്ക് പരിക്കേറ്റു

Renjini
മട്ടന്നൂർ; ചാലോട് ടൗണിൽ  ലോറി കടയിലേക്ക് പാഞ്ഞുകയറി 3 പേർക്ക് പരിക്കേറ്റു

മട്ടന്നൂർ ചാലോട് ടൗണിൽ  ലോറി കടയിലേക്ക് പാഞ്ഞുകയറി 3 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 11 ഓടെയായിരുന്നു അപകടം.  പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

അഞ്ചരക്കണ്ടിയിൽ നിന്നു ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ചാലോട് - ഇരിക്കൂർ റോഡ് ഇംഗ്ഷനു സമീപം നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ പൂട്ടിക്കിടന്ന കെ.ടി.പി.ഷംസുദ്ദീന്റെ സിംല ഗ്രോസറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കടയുടെ മുൻഭാഗം തകർന്നു. ഇന്നു കട അവധിയായതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. കോയമ്പത്തൂർ ആര്യവൈദ്യശാലയുടെ മരുന്നുമായിയെത്തിയതായിരുന്നു മിനി ലോറി. റോഡരികിൽ മിനിലോറി നിർത്തി ഷോപ്പിലേക്ക് മരുന്നു ഇറക്കുന്നതിനിടെയായിരുന്നു അപകടം.

ടിപ്പർ ലോറിയുടെ ഇടിയുടെ ആഘാതത്തിൽ കടയിലേക്ക് പാഞ്ഞുകയറിയ മിനിലോറി മറിയുകയും ചെയ്തു. ടിപ്പർ ലോറി ഡ്രൈവർക്കും മിനിലോറിയിലെ രണ്ടു പേർക്കു മാ ണ് അ പ ക ട ത്തിൽ പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിടിച്ചു വൈദ്യുത തൂണും തകർന്നു.

സംഭവം അറിഞ്ഞു മട്ടന്നൂരിൽ നിന്നു അഗ്നിശമന വിഭാഗവും പോലീസും സ്ഥലത്തെത്തിയിരുന്നു.  അപകടത്തിൽപ്പെട്ട വാഹനങ്ങളെ പിന്നീട് ക്രെയിൻ ഉപയോഗിച്ചു മാറ്റി.

English summary
Mattannur Three persons were injured in a lorry shop in Chalode town
topbanner

More News from this section

Subscribe by Email