Thursday July 18th, 2019 - 9:21:pm
topbanner
topbanner

നമുക്ക് ജാതിയില്ലാ വിളംബരത്തിലൂടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചു : മന്ത്രി മാത്യു ടി.തോമസ്

NewsDesk
നമുക്ക് ജാതിയില്ലാ വിളംബരത്തിലൂടെ  പുതിയ യുഗത്തിന് തുടക്കം കുറിച്ചു : മന്ത്രി മാത്യു ടി.തോമസ്

പത്തനംതിട്ട: നമുക്ക് ജാതിയില്ലാ വിളംബരത്തിലൂടെ ശ്രീനാരായണ ഗുരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നുവെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. വിളംബര ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ കാലത്തെ സാമൂഹ്യ വ്യവസ്ഥാ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ ഇത് വിപ്ലവകരമായ വിളംബരമാണ്.

ജാതി വ്യവസ്ഥ എന്ന അധര്‍മ ഭാവത്തെ ഇല്ലാതാക്കുന്ന വിളംബരം. സാമൂഹ്യ ജീവിതത്തിലെ തുല്യത എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന്റെ തുടക്കവും ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരമാണ്. പിന്നീടുണ്ടായ ഭൂപരിഷ്‌കരണ നിയമം ഉള്‍പ്പടെ ഈ തുല്യതയുടെ ഭാഗമാണ്. വിഭവവും സമ്പത്തും പങ്കുവയ്‌ക്കേണ്ടതാണെന്ന ആശയം ശക്തിപ്പെടാനും ഇത് കാരണമായി. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ഗുരു വചനങ്ങള്‍ മാറ്റിമറിച്ച് ഗുരു സങ്കല്‍പ്പിക്കാത്ത അര്‍ഥങ്ങള്‍ നല്‍കി ദുരുപയോഗം ചെയ്യുന്നുണ്ട്. നാം നേടിയെടുത്ത പലനേട്ടങ്ങള്‍ക്കും ഇത് തിരിച്ചടിയാണ്.

യുവതലമുറ കൂടുതല്‍ യാഥാസ്ഥിതികരും മൗലികവാദികളും ആയി മാറുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇത് ആപത്ക്കരമായ സൂചനയാണ്. വലിയ നേട്ടങ്ങളുടെ നീതിയുക്തമായ പങ്കുവയ്ക്കലില്‍ നിന്ന് മാറി സങ്കുചിത ലക്ഷ്യത്തോടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള വേദിയായി നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി ആഘോഷം മാറണമെന്ന് മന്ത്രി പറഞ്ഞു.

നവോദ്ധാന മുന്നേറ്റത്തിലൂടെ കേരളം വലിച്ചെറിഞ്ഞ ദോഷശക്തികള്‍ തിരിച്ചുവരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി ആഘോഷത്തിലൂടെ സാംസ്‌കാരിക പ്രതിരോധമാണ് തീര്‍ക്കുന്നത്. നാം ഓരോരുത്തരേയും ശുദ്ധീകരിക്കാന്‍ ഗുരുവിന്റെ ആശയങ്ങള്‍ക്ക് സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് വിളംബര പ്രഭാഷണം നടത്തി. നമുക്ക് ജാതിയില്ലാ വിളംബര കലണ്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എഡിഎം അനു എസ്.നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. സുജാത ദൈവദശകം ആലപിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍, സെക്രട്ടറി ആര്‍.തുളസീധരന്‍ പിള്ള, പി.ആര്‍.ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മോഹനന്‍, സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ് സുനില്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിനു മുന്നോടിയായി നല്ലാനിക്കുന്ന് യു.പി.എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബാന്റുമേളവും യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ വഞ്ചിപ്പാട്ടും അരങ്ങേറി. പൊതുസമ്മേളത്തിനു ശേഷം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ അവതരിപ്പിച്ച മോഹിനിയാട്ടം നടന്നു.

പയ്യന്നൂരിലെ ഭർതൃമതിയെ കാണാതായതിൽ ദുരൂഹത

ബലാത്സംഗത്തിനിരയായ 14 കാരി പ്രസവിച്ചു: കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതിമാരുടെ തിരക്ക്

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

 

Read more topics: Mathew T. Thomas, pathanamthitta
English summary
Mathew T. Thomas pathanamthitta
topbanner

More News from this section

Subscribe by Email