Tuesday November 20th, 2018 - 1:30:am
topbanner

മാരുതി സുസുക്കി ബാക്ക് വാട്ടേഴ്‌സ് റാലി: സുബീര്‍ റോയ്, നീരവ് മേത്ത ടീം ചാമ്പ്യന്മാരായി

NewsDesk
മാരുതി സുസുക്കി ബാക്ക് വാട്ടേഴ്‌സ് റാലി: സുബീര്‍ റോയ്, നീരവ് മേത്ത ടീം ചാമ്പ്യന്മാരായി

കൊച്ചി: മാരുതി സുസുക്കി നാഷണല്‍ സൂപ്പര്‍ ലീഗ് ടിഎസ്ഡി റാലിയുടെ മൂന്നാം പാദത്തില്‍ സ്വിഫ്റ്റില്‍ മത്സരിച്ച സുബീര്‍ റോയ് - നീരവ് ടീം വിജയികളായി. ജൂണ്‍ 16-ന് കൊച്ചിയില്‍ അവസാനിച്ച ബാക്ക് വാട്ടേഴ്‌സ് റാലിയില്‍ സതീഷ് ഗോപാലകൃഷ്ണന്‍ - സവേര ഡിസൂസ ടീം രണ്ടാം സ്ഥാനത്തിനും ജഗ്മീത്ത് ഗില്‍ - ചന്ദന്‍ സെന്‍ ടീം മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

അമച്വര്‍ ഡ്രൈവര്‍മാരില്‍ നിന്ന് സുബീര്‍ റോയ് - നീരവ് ടീം ഒന്നാം സ്ഥാനത്തെത്തി. കൊച്ചിയില്‍ നടന്ന ബാക്ക് വാട്ടേഴ്്‌സ് റാലിയുടെ സമ്മാനദാനച്ചടങ്ങില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്ദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ഊട്ടി മുതല്‍ കൊച്ചി വരെ 650 കിലോമീറ്റര്‍ പ്രകൃതിരമണീയമായ കാഴ്ചകള്‍ കൊണ്ട് സമൃദ്ധമായ റൂട്ടിലൂടെ കടന്നു പോയ റാലിയില്‍ 700-ല്‍ അധികം പേര്‍ പങ്കെടുത്തു.

റാലി പ്രേമികളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സാഹസികത നിറഞ്ഞ ഈ റാലിയിലൂടെ കഴിഞ്ഞുവെന്ന് വിനയ് പന്ദ് പറഞ്ഞു. ഇതാദ്യമായി ഈ പ്രദേശത്തിലൂടെ കടന്നുപോയ റാലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹ്രസ്വ ഫോര്‍മാറ്റിലുള്ള ഈ പുതിയ റാലി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. റാലിയില്‍ ഏറ്റവും സുരക്ഷിത ഫോര്‍മാറ്റാണ് ടൈം-സ്പീഡ്-ഡിസ്റ്റന്‍സ് (ടിഎസ്ഡി) സുരക്ഷിതമായി വാഹനം ഓടിക്കുകയെന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് സുപ്രധാന കാര്യമാണ്. ഞങ്ങള്‍ അത് പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ബാക്ക് വാട്ടേഴ്‌സ് റാലിയില്‍ വിജയികളായതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ഈ വിജയം നാലാം പതിപ്പില്‍ മുന്നിലെത്താന്‍ സഹായിക്കുമെന്നും റാലി ചാമ്പ്യന്‍ സുബീര്‍ റോയ് പറഞ്ഞു. ഈ റൗണ്ട് ഇത്ര വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോണ്‍ ചാമ്പ്യന്‍ഷിപ്പ് - എക്‌സ്‌പേര്‍ട്ട്, നോണ്‍ ചാമ്പ്യന്‍- അമച്വര്‍, ഡെന്നിസെന്‍-എക്‌സ്‌പേര്‍ട്ട്, ഡെന്നിസെന്‍-അമച്വര്‍ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു റാലി. ഡ്രൈവറിന്‍െയും നാവിഗേറ്ററിന്റെയും കഴിവിന് പരമാവധി വെല്ലുവിളിക്കുന്ന ടിഎസ്ഡി ഫോര്‍മാറ്റാണ് ഈ റാലിയുടേത്. മോട്ടോര്‍സ്‌പോര്‍ട്ട് മത്സരത്തിന്റെ സാഹസികത നിലനിര്‍ത്തികൊണ്ട് റാലി പരിചിതമല്ലാത്തവര്‍ക്കു പോലും പങ്കെടുക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ ഫോര്‍മാറ്റാണിത്. ആറ് റാലി സീരിസുകളും വിജയകരമായി പൂര്‍ത്തിയാക്കുന്ന വിജയിക്ക് മാരുതി സുസുക്കി വിറ്റാര ബ്രസ്സയാണ് സമ്മാനമായിലഭിക്കുക.

ടിഎസ്ഡി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ലെഗ് 1-ന്റെ അവസാനം ഊട്ടിയിലും ലെഗ് 2-ന്റെ അവസാനം കൊച്ചി സ്പീഡ് ഗോ-കാര്‍ട്ടിംഗ് ട്രാക്കിലും ടെസ്റ്റുകള്‍ സംഘടിപ്പിച്ചു.

ജിഷ വധക്കേസ്; അമീറുളിന്റെ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ദുരൂഹത

വെറും കളിയല്ല 'ഒഴിവു ദിവസത്തെ കളി': ഇതൊരു 'മരണ' മാസാണ്

ജിഷയുടെ കുടുംബം അമീറുള്‍ ഇസ്ലാമിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റി?

Read more topics: Maruti Suzuki, Back waters, Rally,
English summary
Maruti Suzuki Back waters Rally Winners
topbanner

More News from this section

Subscribe by Email