Tuesday December 11th, 2018 - 3:18:pm
topbanner

ദേശീയപാത: കരാര്‍ കമ്പനിക്കും എന്‍.എച്ച്. അഥോറിറ്റിക്കുമെതിരേ നരഹത്യയ്ക്ക് കേസെടുക്കാന്‍ കോടതി ഉത്തരവ്

NewsDesk
ദേശീയപാത: കരാര്‍ കമ്പനിക്കും എന്‍.എച്ച്. അഥോറിറ്റിക്കുമെതിരേ  നരഹത്യയ്ക്ക് കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത കരാര്‍ ഏറ്റെടുത്ത കമ്പനിക്കും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കുമെതിരേ നരഹത്യയ്ക്ക് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുരക്ഷാമാനദണ്ഡം പാലിക്കാതെ റോഡുപണി നടത്തുന്നതിനെതിരെ ഡി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്ഥലം പരിശോധിച്ച കമ്മിഷന്‍ ആക്ഷേപം ശരിവെച്ചിരുന്നു.

അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷാമാനദണ്ഡം പാലിക്കാന്‍ 2017 ജൂലൈയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പോലീസിനെ നിയോഗിച്ചിരുന്നു. കരാര്‍ കമ്പനിക്ക് മൂന്നുതവണ നോട്ടീസും കൊടുത്തിരുന്നു. നിര്‍ദേശം നടപ്പാക്കാത്തവശം കമ്പനിക്കെതിരെ നരഹത്യയ്ക്കു കേസെടുക്കുമെന്നു മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. 18 പേര്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നമ്പര്‍ മൂന്ന് കോടതിയില്‍ ഷാജി ഹര്‍ജി നല്‍കിയത്.

English summary
Mannuthi-Vadakkanchery National Highway
topbanner

More News from this section

Subscribe by Email