topbanner
Tuesday November 21st, 2017 - 2:41:am
topbanner
Breaking News

മനുഷ്യന്റെ സ്വാർത്ഥതയും ആർത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു: മന്ത്രി ഇ ചന്ദ്രശേഖരൻ

suvitha
മനുഷ്യന്റെ സ്വാർത്ഥതയും ആർത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു: മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർ​ഗോഡ്: വരുംതലമുറയെക്കുറിച്ചുപോലും ചിന്തിക്കാതെ പ്രകൃതിയെ സംരക്ഷിക്കാതെ നാടിനെ നശിപ്പിക്കുന്ന അവസ്ഥയിൽ മനുഷ്യൻ എത്തിനിൽക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പ്രകൃതിയോട് ചേർന്നു നിൽക്കേണ്ട നമ്മൾ പ്രകൃതിയിൽ നിന്നും അകന്നു പോകുകയാണ്. പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ലെന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്നു മന്ത്രി പറഞ്ഞു.

ബേഡഡുക്ക കൊളത്തൂർ ജി എൽ പി സ്കൂളിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആട് ഫാമിനായൊരു പ്ലാവിൻതോട്ടം പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല സമാപനവും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളളവും വായുവും വരും തലമുറയ്ക്കായി നമ്മൾ കരുതി വെയ്ക്കണം. കഴിഞ്ഞ തലമുറകൾ പ്രകൃതിയെ പരിപാലിച്ചതുകൊണ്ടാണു നമുക്കു പ്രകൃതി വിഭവങ്ങൾ ലഭിക്കുന്നത്.

എന്നാൽ ഇന്ന് മനുഷ്യന്റെ സ്വാർത്ഥതയും ആർത്തിയും പ്രകൃതിയെ നശിപ്പിക്കുകയാണ്. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല ഏതു ദിവസവും മരങ്ങൾ നട്ടുപിടിപ്പിക്കാം. അതൊരു ജീവിതവ്രതമാക്കണം. വീട്ടിൽ 10 വൃക്ഷതൈ നട്ടിട്ടാണ് ഞാൻ ഇറങ്ങിയത്. ഒരു വൃക്ഷമെങ്കിലും ഒരാൾക്ക് നടാൻ കഴിയണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ജില്ലാതല സമാപനവും ആട് ഫാമിനായി പ്ലാവിൻ തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും ഒരുമിച്ചായത് നല്ലൊരു കാര്യമാണ്.

ആടിന് പ്ലാവില ഭക്ഷണമായും മനുഷ്യന് ചക്കയും ഒരുമിച്ച് കിട്ടുന്നു എന്ന ഗുണവും ഇത്തരമൊരു സംരംഭത്തിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. കൊളത്തൂർ ജി എൽ പി സ്കൂളിന് സമീപമാണ് ആയിരം പ്ലാവിൻതൈകൾ നട്ടുപിടിപ്പിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ ഇൻഫർമേഷൻ ഒാഫീസും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒാമന രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ ടീച്ചർ, മുൻ എം എൽ എ പി രാഘവൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഗോപാലൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ശാന്തകുമാരി, എം സുകുമാരൻ, എ മാധവൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസർ ഇ വി സുഗതൻ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഒാഫീസർ ജോൺ അലക്സ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് കെ വിനോദ് കുമാർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, ചീഫ് വെറ്ററിനറി ഒാഫീസർ കെ എം കരുണാകര ആൽവ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഒാഫീസർ സി വിനു, കൊളത്തൂർ വില്ലേജ് ഒാഫീസർ കെ ബാലകൃഷ്ണൻ, കൊളത്തൂർ ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി മുരളീധരൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം വി ദിവാകരൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം അനന്തൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ രാധാകൃഷ്ണൻ ചാളക്കാട്, കെ വി ബാബു, കെ പി രാജൻ, ഹരീഷ് കരിപ്പാടകം, എന്നിവർ സംസാരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി രാമചന്ദ്രൻ സ്വാഗതവും ബേഡഡുക്ക ഗോട്ട് ഫാം സ്പെഷ്യൽ ഒാഫീസർ ഡോ. ടിറ്റോ ജോസഫ് നന്ദിയും പറഞ്ഞു.

English summary
humanbeing selfishness e chandrasekharan
topbanner topbanner

More News from this section

Subscribe by Email