Sunday June 16th, 2019 - 9:04:am
topbanner
topbanner

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മാലേത്ത് പ്രാതാപചന്ദ്രനെ ചുമതലകളില്‍ നിന്നും നീക്കി

fasila
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മാലേത്ത് പ്രാതാപചന്ദ്രനെ ചുമതലകളില്‍ നിന്നും നീക്കി

കോട്ടയം: കേരള ജനപക്ഷം ജനറല്‍ സെക്രട്ടറി മാലേത്ത് പ്രാതാപചന്ദ്രനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചുമതലകളില്‍ നിന്നും വീണ്ടും നീക്കി. വ്യാഴാഴ്ച്ച നടന്ന ജനപക്ഷം സംസ്ഥാന കമ്മറ്റിയാണ് തീരുമാനം കൈകൊണ്ടത്. ആറ്മാസം മുന്‍പും ഇതുപോലെ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.മാലേത്ത് പ്രതാപചന്ദ്രന്‍ ബി.ജെ.പിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയായില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതാണ് പ്രവര്‍ത്തരെ അടക്കം പ്രകോപിപ്പിച്ചത്. ഇത്തരം പോസ്റ്റ് ഇട്ടതിനാണ് മുന്‍പം പ്രതാപനെ ചുമതലകളില്‍ നിന്നും പുറത്താക്കിയത്.

പ്രതാപന്റെ പോസ്റ്റ് പാര്‍ട്ടിയുടെ നിലപാടായി ജനങ്ങള്‍ കണ്ടെന്ന കാര്യത്തിലാണ് നടപടി. പാര്‍ട്ടിയുടെ യുവജനപക്ഷം സംസ്ഥാന കമ്മറ്റിയുടെ യോഗത്തില്‍ പ്രതാപനെതിരെയുള്ള നടപടി പാര്‍ട്ടി ചെയര്‍മാന്‍ പി.സി ജോര്‍ജ് പ്രഖ്യാപിക്കകയായിരുന്നു. പ്രവര്‍ത്തകര്‍ കൈയടിച്ച് തീരുമാനം പാസാക്കുകയായിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ വേദിയിലിരുന്ന പ്രതാപന്‍ തന്നോട് വിശദീകരണം തേടിയില്ല എന്ന് പരാതി പെട്ടങ്കിലും വ്യക്തമായ തെളിവ് ഉള്ളതിനാല്‍ വിശദീകരണം തേടെണ്ടതില്ലന്ന് ചെയര്‍മാന്‍ പി.സി ജോര്‍ജ് അറിയിച്ചു. പാര്‍ട്ടി അംഗമായി തുടരുമെന്ന് മാലേത്ത് പ്രതാപചന്ദ്രന്‍ പറഞ്ഞാണ് വേദി വിട്ടത്. മാലേത്ത് മാസങ്ങളായി ബി.ജെ.പി അനൂകൂല നിലപാട് സോഷ്യൽ  മീഡിയയില്‍ കൂടി വ്യക്തമാക്കിയിരുന്നു.

English summary
Maleth Prathapachandran removed from the duties
topbanner

More News from this section

Subscribe by Email