Saturday September 22nd, 2018 - 7:01:am
topbanner

ലോക ബാങ്ക് ഫണ്ട് വിനിയോഗത്തിൽ മലപ്പുറം ജില്ല ഒന്നാമത്

Neethu
ലോക ബാങ്ക് ഫണ്ട് വിനിയോഗത്തിൽ മലപ്പുറം ജില്ല ഒന്നാമത്

മലപ്പുറം: ഉപയോഗത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത്. ഇതുവരെ ലഭിച്ച 158 കോടി രൂപയിൽ 157 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ലോകബാങ്ക് ‘തദ്ദേശമിത്രം’ പദ്ധതിയിൽ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന് ലഭിച്ച രണ്ട് കോടി അധിക ധനസഹായത്തിൽ നിർമ്മിച്ച നാല് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.

ലോക ബാങ്കിൽ നിന്ന് രണ്ട് കോടിയിലധികം ധനസഹായം ലഭിച്ച മുതുവല്ലൂർ പഞ്ചായത്ത് 100 ശതമാനം തുക വിനിയോഗിച്ച് മറ്റ് പഞ്ചായത്തുകൾക്ക് മാത്യകയായിരിക്കുകയാണ്. പറപ്പൂർ, തവനൂർ, പരതക്കാട് എന്നിവിടങ്ങളിലെ ഗവ. സ്കൂളുകൾക്കും ആയുർവ്വേദ ആശുപത്രി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മൊത്തം രണ്ട് കോടി രൂപയിൽ വിദ്യാഭ്യാസ മേഖലയിൽ ഏഴ് ആരോഗ്യ പദ്ധതികളാണ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ലോക ബാങ്ക് ഫണ്ടിൽ ആവിഷ്കരിച്ചത്. ഇതിൽ ഒന്നാം മൈൽ അംഗൻവാടി,പാണാട്ടാലുങ്ങൽ അംഗൻ വാടി എന്നിവ നേരത്തെ പ്രവർത്തനം ആരംഭിച്ചു. 70 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ആരോഗ്യ കേന്ദ്രം കൂടി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്.

ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്, . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ, വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. മൊയ്തീൻ കോയ, ലോക ബാങ്ക് ‘തദ്ദേശ മിത്രം’ ജില്ലാ കോഡിനേറ്റർ ഇ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

English summary
Malappuram district is the fund utilize in word bank fund
topbanner

More News from this section

Subscribe by Email