Monday November 19th, 2018 - 5:16:am
topbanner

നാടുകാണി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

sadk
നാടുകാണി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വഴിക്കടവ്: നാടുകാണി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തുമ്പത്ത് മുഹമ്മദിന്റെ മകന്‍ നൗഷാദാ(27)ണു മരിച്ചത്. താഴെ നാടുകാണി അണ്ണാ നഗറില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

നൗഷാദും സുഹൃത്തും ഗൂഡല്ലൂര്‍ ഭാഗത്തുനിന്ന് ബൈക്കില്‍ വരുമ്പോള്‍ ചുരം കയറി എതിരേ വരികയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നൗഷാദ് ലോറിക്കടിയിലേക്കു തെറിച്ചുവീണു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കു സാരമായി പരുക്കേറ്റ് തല്‍ക്ഷണം മരിച്ചു. നൗഷാദ് കോട്ടക്കലില്‍ ബ്യൂട്ടി പാര്‍ലര്‍ ജോലി ചെയ്തുവരികയായിരുന്നു.

 

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത് വര്‍ഷം

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

Read more topics: Malappuram, Bike accident, Death
English summary
Malappuram, Bike accident, Death
topbanner

More News from this section

Subscribe by Email